അവധിക്കാലമാസ്വദിക്കാൻ സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ ഹൗസ്ബോട്ട് മേഖല പ്രതീക്ഷയിൽ. ക്രിസ്മസ്–ന്യൂഇയർ സീസൺ ആഘോഷിക്കാൻ ആഭ്യന്തര സഞ്ചാരികളാണ് എത്തിയവരിലേറെയും. ഏറെക്കാലമായി അടഞ്ഞുകിടന്നിരുന്ന മേഖലയ്ക്കാകെ ഇതോടെ പുത്തനുണർവായിട്ടുണ്ട്. ഏറെ നാളുകൾക്ക് ശേഷമാണ് ഈമേഖല സജീവമായത്.
കോവിഡ് മൂലം പ്രതിസന്ധിയിലായ വ്യവസായം തിരിച്ചുവരവിന്റെ ഓളത്തിലാണ്. 23 മുതൽ ബോട്ടുകളുടെ ബുക്കിങ് ആരംഭിച്ചു. ഇത് ജനുവരി അഞ്ച് വരെ തുടരുമെന്ന് ഉടമകൾ പറയുന്നു. ബുക്ക് ചെയ്തവരിൽ കൂടുതലും വിദേശ മലയാളികളാണ്. മറ്റ് സംസ്ഥാനത്ത് നിന്നുള്ളവരും എത്തിയിട്ടുണ്ട്. ഒമിക്രോൺ സാഹചര്യം നിലനിൽക്കുന്നതിനാൽ വിദേശ സഞ്ചാരികൾ പലരും ബുക്കിങ് റദ്ദുചെയ്തു. ഓണത്തിന് മുമ്പ് തന്നെ ടൂറിസം മേഖല നിയന്ത്രണങ്ങളോടെ തുറന്നെങ്കിലും ഹൗസ് ബോട്ട് മേഖലയ്ക്ക് കാര്യമായ അനക്കം ഉണ്ടായിരുന്നില്ല.
രണ്ട് വർഷം ഈ മേഖല നിശ്ചലമായപ്പോൾ ഇൻഷുറൻസ് അടക്കം അടയ്ക്കേണ്ടിവന്നതോടെ മേഖല കൂടുതൽ പ്രതിസന്ധിയിലായിരുന്നു. എന്നാൽ സര്‍ക്കാർ നൽകിയ സാമ്പത്തിക സഹായം മേഖലയ്ക്ക് വലിയ ആശ്വാസമായി. ഇത് 31 വരെ ലഭിക്കും. ഇൻഷുറൻസ് അടക്കം അടയ്ക്കുന്നവർക്കാണ് ലഭിക്കുക.
english summary;Travelers arrive; In the wake of the tourism awakening
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.