20 April 2024, Saturday

Related news

April 1, 2024
April 1, 2024
March 11, 2024
March 5, 2024
February 27, 2024
February 27, 2024
February 13, 2024
December 4, 2023
November 30, 2023
November 21, 2023

ആനയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

Janayugom Webdesk
വയനാട്
February 22, 2022 7:50 pm

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. കാട്ടുനായ്ക്ക കോളനിയിലെ ബസവി എന്ന ശാന്തയാണ് മരിച്ചത്. ചിതലയം റേഞ്ചിലെ കോളനിയോട് ചേര്‍ന്നുള്ള വനത്തില്‍ വിറകു ശേഖരിക്കാന്‍ പോയതായിരുന്നു. ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു ആക്രമണം. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ചെതലയം റേഞ്ചിലെ മൂഴിമല പുതിയേടത്ത് കാട്ടുനായ്ക്ക കോളനിയോട് ചേര്‍ന്നുള്ള വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ മൂന്ന് പേരെയാണ് കാട്ടാന ആക്രമിച്ചത്. ബസവിയുടെ സഹോദരി മാച്ചിയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ബൈരന്‍ ഓടി രക്ഷപ്പെട്ടു.

Eng­lish sum­ma­ry; Trib­al woman killed in ele­phant attack

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.