24 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 4, 2025
March 1, 2025
February 19, 2025
February 14, 2025
February 6, 2025
February 3, 2025
January 24, 2025
December 20, 2024
September 13, 2024
July 14, 2024

വെെറ്റ് ഹൗസ് രേഖകള്‍ ട്രംപ് അനധിക‍ൃതമായി കടത്തി

Janayugom Webdesk
വാഷിങ്ടണ്‍
February 19, 2022 9:33 pm

മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥാനമൊഴിഞ്ഞതിനു ശേഷം വെെറ്റ് ഹൗസില്‍ നിന്ന് നിര്‍ണായകമായ രഹസ്യരേഖകള്‍ കൊണ്ടുപോയതായി കണ്ടെത്തല്‍. ട്രംപ് ഒപ്പം കൊണ്ടുപോയ 15 പെട്ടികളില്‍ രഹസ്യ രേഖകള്‍ ഉണ്ടായിരുന്നതായി യുഎസ് നാഷണൽ ആർക്കൈവ്സ് ആന്റ് റെക്കോർഡ്സ് അഡ്മിനിസ്ട്രേഷൻ പാര്‍ലമെന്റിനെ അറിയിച്ചു.

വൈറ്റ് ഹൗസ് രേഖകൾ നീക്കം ചെയ്തും നശിപ്പിച്ചും 1978ലെ പ്രസിഡൻഷ്യൽ റെക്കോർഡ് ആക്‌ട് ട്രംപ് ലംഘിച്ചിരുന്നോ എന്നത് സംബന്ധിച്ച് വെെറ്റ് ഹൗസ് ഓവര്‍സെറ്റ് കമ്മിറ്റി നടത്തുന്ന അന്വേഷണത്തിലും ആർക്കൈവ്സ് ആന്റ് റെക്കോർഡ്സ് അഡ്മിനിസ്ട്രേഷന്റെ കണ്ടെത്തല്‍ നിര്‍ണായകമാകും.

ട്രംപ് കൊണ്ടുപോയ പെട്ടികളില്‍ ദേശീയ സുരക്ഷ സംബന്ധിച്ച രേഖകളും കണ്ടെത്തിയതായും ആർക്കൈവ്സ് ആന്റ് റെക്കോർഡ്സ് അഡ്മിനിസ്ട്രേഷന്‍ പാര്‍ലമെന്റിനയച്ച കത്തില്‍ പറയുന്നു. ട്രംപ് നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന നിരവധി റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് വൈറ്റ് ഹൗസ് രേഖകൾ സംരക്ഷിക്കാൻ നിർബന്ധിതമാക്കുന്ന പ്രസിഡൻഷ്യൽ റെക്കോർഡ്സ് നിയമ ലംഘനത്തിന്റെയും വിവരങ്ങള്‍ പുറത്തുവരുന്നത്.

പ്രസിഡൻഷ്യൽ രേഖകളായി പരിഗണിക്കുന്ന വൈറ്റ് ഹൗസ് രേഖകളും ഉത്തരകൊറിയയിലെ കിം ജോങ് ഉന്നിന്റെ കത്തുകളും മുൻ പ്രസിഡന്റായിരുന്ന ബരാക് ഒ­ബാ­­­­മ അയച്ച കത്തും എയർഫോഴ്‌സ് വണ്ണിന്റെ മാതൃകയും രേഖകളില്‍ ഉള്‍പ്പെടുന്നുണ്ട്.

ട്രംപിന്റെ സ്വകാര്യ അക്കൗണ്ടിൽ നിന്നും മുൻ പ്രസ് സെക്രട്ടറി കെയ്‌ലി മക്‌ഇനാനി, മുതിർന്ന ഉപദേഷ്ടാവ് പീറ്റർ നവാരോ എന്നിവരുൾപ്പെടെയുള്ള ഉന്നത വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളിൽ നിന്നും നീക്കം ചെയ്ത ട്വീറ്റുകൾ വീണ്ടെടുക്കാനാകാത്ത വിധം നഷ്ടമായെന്നും ഏജൻസി സ്ഥിരീകരിച്ചു.

eng­lish sum­ma­ry; Trump smug­gled White House documents

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.