6 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 5, 2024
December 5, 2024
December 4, 2024
December 4, 2024
November 30, 2024
November 27, 2024
November 26, 2024
November 25, 2024
November 23, 2024

സ്കൂൾ വിദ്യാർത്ഥികൾക്ക് മദ്യം നൽകി : അടിമാലി ഇരുമ്പുപാലം സ്വദേശികളായ രണ്ട് പേര്‍ പിടിയില്‍

Janayugom Webdesk
അടിമാലി
October 13, 2022 7:55 pm

സ്കൂൾ വിദ്യാർത്ഥികൾക്ക് മദ്യം നൽകി . ഇരുമ്പുപാലം സ്വദേശികളായ രണ്ട് പേരെ പോലീസും എക്സൈസും ചേർന്ന് പിടികൂടി. ഇരുമ്പുപാലം ഒഴുവത്തടം സ്വദേശി കക്കാട്ടിൽ അശ്വിൻ (24) ഇരുമ്പുപാലം അറക്കക്കുടി വർഗ്ഗീസ് (ജോജു ) (41 ) എന്നിവരെയാണ് പിടികൂടിയത്.പത്താം മൈൽ സ്കൂളിലാണ് കേസിനാസ്പദമായ സംഭവം.

യുവജനോത്സവത്തിനിടെ മദ്യപിച്ചെത്തിയ കുട്ടികളെ അധ്യാപകരും രക്ഷിതാക്കണം കാണുവാനിടയായി. അന്വേഷണത്തിൽ വിദ്യാർത്ഥികൾക്ക് മദ്യം നൽകിയത് അശ്വിനാണെന്നും മദ്യം വാങ്ങി എത്തിച്ചത് ജോജുവാണെന്നും തെളിഞ്ഞതിനെ തുടർന്ന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരാതിയിൽ കേസെടുക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതികളെ പൊലീസും എക്സൈസും ചേർന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Eng­lish Sum­ma­ry: Two arrest­ed for giv­ing alco­hol to school students
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.