March 25, 2023 Saturday

Related news

March 7, 2023
March 3, 2023
February 28, 2023
January 22, 2023
December 30, 2022
December 26, 2022
December 25, 2022
December 25, 2022
December 16, 2022
November 16, 2022

യുപിയില്‍ ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മ രണം

Janayugom Webdesk
ചന്ദൗലി
December 30, 2022 2:13 pm

ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിൽ സ്വകാര്യ ആശുപത്രിക്ക് പുറത്ത് ഓക്സിജന്‍ സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു. മുഗൾസരായ് നഗരത്തിലെ രവി നഗർ ഏരിയയിലെ ദയാൽ ആശുപത്രിക്ക് പുറത്ത് രാവിലെ 9:00 നും 9:30 നും ഇടയിൽ ആശുപത്രിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന ട്രക്കിൽ നിന്ന് ഓക്സിജൻ സിലിണ്ടറുകൾ ഇറക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. മരിച്ച രണ്ടുപേരും ഓക്‌സിജൻ സിലിണ്ടർ വിതരണം ചെയ്യുന്ന കമ്പനിയിൽ ജോലി ചെയ്തിരുന്നവരാണ്. 

സ്‌ഫോടനത്തിൽ ആശുപത്രിയിലെയും സമീപത്തെ വീടുകളിലെയും ഗ്ലാസുകൾ തകർന്നു. ഓക്‌സിജൻ സിലിണ്ടറുകൾ കയറ്റിയ ട്രക്ക് റോഡിന്റെ മധ്യത്തിൽ നിർത്തിയിട്ടിരിക്കുന്നതും സിസിടിവി കാണാം.

ലോക്കൽ പൊലീസ് സൂപ്രണ്ടും മുഗൾസരായ് എംഎൽഎയും ഉടൻ സ്ഥലത്തെത്തി. സമീപ പ്രദേശങ്ങളിലെ സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. ഓക്‌സിജൻ സിലിണ്ടറുകളുടെ റീഫില്ലിംഗും പാക്കിംഗും ശരിയായ രീതിയിലാണോ നടന്നതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Eng­lish Sum­ma­ry: Two k illed in UP oxy­gen cylin­der explosion

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.