22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 19, 2024
September 16, 2024
September 14, 2024
September 13, 2024
August 27, 2024
April 8, 2024
March 15, 2024
January 3, 2024
July 9, 2023
June 27, 2023

അനധികൃത മദ്യവില്‍പ്പനയ്ക്കായി കടത്തികൊണ്ട് പോയ 30 ലിറ്റര്‍ മദ്യവുമായി രണ്ട് പേര്‍ എക്‌സൈസ് പിടിയില്‍

Janayugom Webdesk
July 22, 2022 9:05 pm

അനധികൃത മദ്യ വില്‍പ്പനയ്ക്കായി ബിവറേജില്‍ നിന്നും വാങ്ങിയ വിദേശമദ്യം എക്‌സൈസ് സംഘം പിടികൂടി. വണ്ടന്‍മേട് മാലി ഭാഗത്ത് അനധികൃത മദ്യവില്‍പ്പനയ്ക്കായി വണ്ടിപെരിയാര്‍ ബിവറേജിന്റെ ഔട്ട്‌ലെറ്റില്‍ നിന്നും വണ്ടന്‍മേട് മാലി സ്വദേശികളായ പ്രഭു (35), ശിവനേശന്‍ (32) എന്നിവര്‍ വാങ്ങിയ ജവാന്റെ 30 ലിറ്റര്‍ മദ്യമാണ് വണ്ടിപ്പെരിയാര്‍ എക്‌സൈസ് റേഞ്ച് പിടികൂടിയത്. വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ജി രാജേഷിന്റെ നേതൃത്വത്തില്‍ നെല്ലിമല ഭാഗത്ത് വച്ച് വാഹന പരിശോധന നടത്തവെയാണ് പ്രതികളുടെ വാഹനത്തില്‍ നിന്നും പിടികൂടിയത്. പ്രിവന്റീവ് ഓഫിസര്‍മാരായ രാജ്കുമാര്‍ ബി, രവി വി, സേവ്യര്‍ പിഡി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പ്രമോദ് കുമാര്‍ കെ, ഷിബിന്‍ എസ് എന്നിവര്‍ നേത്യത്വം നല്‍കി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Eng­lish Sum­ma­ry: Two per­sons were arrest­ed by Excise with 30 liters of liquor smug­gled for ille­gal liquor sale

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.