26 July 2024, Friday
KSFE Galaxy Chits Banner 2

Related news

April 29, 2024
March 15, 2024
March 13, 2024
March 11, 2024
March 11, 2024
March 7, 2024
March 4, 2024
February 29, 2024
February 27, 2024
February 25, 2024

കാസർഗോഡ് വീട്ടിലെ ഡ്രൈനേജിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം

Janayugom Webdesk
കാസര്‍ഗോഡ്
December 14, 2022 3:15 pm

വീട്ടിലെ ഡ്രൈനേജിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. കാസര്‍ഗോഡ് ഉപ്പള സ്വദേശി സമദിന്റെ മകൻ ഷെഹ്സാദാണ് മരിച്ചത്. വീട്ടിന് പിന്നിലുള്ള ഡ്രൈനേജിൽ അറ്റകുറ്റപ്പണി നടത്താനായി മുകൾ ഭാ​ഗം ഒന്നര ഇ‍ഞ്ച് സ്ക്വയറിൽ തുറന്നിട്ടിരുന്നു. ഈ ദ്വാരത്തിലൂടെ കുട്ടി ഡ്രൈനേജിലേക്ക് വീഴുകയായിരുന്നു.

അപകടം നടക്കുമ്പോൾ കുട്ടിയുടെ പിതാവ് അടുത്തുണ്ടായിരുന്നു. എന്നാൽ കുട്ടി ഡ്രൈനേജിന് അടുത്തേക്ക് പോയത് പിതാവിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Eng­lish Sum­ma­ry: two-year-old boy died after falling into the drain of his Kasaragod home
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.