28 April 2024, Sunday

തേജ് ചുഴലിക്കാറ്റ് യെമന്‍ തീരം തൊട്ടു

Janayugom Webdesk
മസ്കറ്റ്
October 24, 2023 11:43 am

തേജ് ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് തീരം തൊട്ടു. ഇന്ത്യയിലും ഒമാനിലും ഭീതിവിതച്ചിരിക്കുകയാണ്. പ്രാദേശിക സമയം രാവിലെ ആറ് മണിയോടെ യെമന്‍ തീരത്താണ് ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിച്ചത്. മണിക്കുറില്‍ 45 കിലോമീറ്ററായിരുന്നു കാറ്റിന്റെ വേഗം. അടുത്ത മണിക്കൂറില്‍ കാറ്റിന്റെ ശക്തി വീണ്ടും കുറയുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ഒമാനില്‍ ശക്തമായ മഴ തുടരുകയാണ്. ഇന്നലെ വൈകുന്നേരത്തോടെ തുടങ്ങിയ മഴ രാവിലെയും തുടര്‍ന്നു. തീര പ്രദേശങ്ങളില്‍ നിന്നടക്കം നിരവധി പേരെ മാറ്റി പാര്‍പ്പച്ചിട്ടുണ്ട്. നാളെ വരെ മഴ രാജ്യത്ത് തുടരുമെന്നാണ് പ്രവചനം.

Eng­lish Summary:Cyclone Tej hits the coast of Yemen
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.