11 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 9, 2024
July 21, 2024
June 5, 2024
June 4, 2024
June 3, 2024
May 28, 2024
May 26, 2024
May 23, 2024
May 22, 2024
December 5, 2023

മിഷോങ് ചുഴലിക്കാറ്റായി; ഇന്ന് കരതൊടും

Janayugom Webdesk
ചെന്നൈ
December 4, 2023 8:52 am

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം മിഷോങ് ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. വടക്കൻ തീരദേശ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. തമിഴ്‌നാട്ടില്‍ ചെന്നൈ അടക്കം നാല് ജില്ലകളിലും ആന്ധ്രാപ്രദേശിലെ തീരദേശ മേഖലയിലും ഇന്നും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലാകും മിഷോങ് ചുഴലിക്കാറ്റ് ഇന്ന് കരതൊടുക.

മണിക്കൂറില്‍ 80–90 കിലോമീറ്ററാണ് കാറ്റിന്റെ വേഗത. എന്നാല്‍ ഇത് 100 ​കിലോമീറ്റർ വേഗത വരെ ശക്തിപ്രാപിക്കാം. 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചെന്നൈ അടക്കം നാല് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തമിഴ്നാട് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയിലും ജാഗ്രത നിർദേശമുണ്ട്.

പുതുച്ചേരി, കാരക്കൽ, യാനം മേഖലകളിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ഒഡിഷയുടെ മിക്ക ഭാഗങ്ങളിലും തീരപ്രദേശങ്ങളിലും ശക്തമായ മഴ ലഭിക്കുന്നുണ്ട്. തമിഴ്‌നാട്ടിൽ ആറ് വരെ ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ 118 ട്രെയിനുകൾ ദക്ഷിണ റെയിൽവേ റദ്ദാക്കി. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല.

Eng­lish Sum­ma­ry: Cyclone Mishong
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.