18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 15, 2025
April 15, 2025
April 13, 2025
April 12, 2025
April 10, 2025
April 9, 2025
April 8, 2025
April 6, 2025
April 5, 2025

അണ്ടർ 19 ലോകകപ്പ് : ഓസ്ട്രേലിയക്ക് എതിരെ ഇന്ത്യ രണ്ടാം സെമിയില്‍

Janayugom Webdesk
February 2, 2022 1:05 pm

അണ്ടർ 19 ലോകകപ്പ് രണ്ടാം സെമിയില്‍ ഓസ്ട്രേലിയക്ക് എതിരെ ഇന്ത്യ ഇന്ന് ഇന്നിറങ്ങും. ലോകകപ്പിനു മുൻപ് നടന്ന സന്നാഹ മത്സരത്തിൽ ഓസീസിനെ തോല്പിച്ചെങ്കിലും നിലവില്‍ ഓസ്ട്രേലിയ ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്നുറപ്പ്.ഇന്നത്തെ കളിയിൽ വിജയിക്കുന്ന ടീം ഈ മാസം അഞ്ചിന് ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടും.കൊവിഡ് ബാധിച്ച് പുറത്തായിരുന്ന എല്ലാ താരങ്ങളും നെഗറ്റീവായി ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തി. ക്യാപ്റ്റൻ യാഷ് ധുലും സംഘവും ടീമിനൊപ്പം ചേർന്നപ്പോൾ കൊവിഡ് ബാധിച്ച നിഷാന്ത് സിന്ധുവും ഇന്ന് ടീമിലുണ്ടാവും.
നിഷാന്ത് സിന്ധു ഇന്നലെ കൊവിഡ് മുക്തനായിരുന്നു.ധുല്ലിന്റെ അഭാവത്തിൽ രണ്ട് മത്സരങ്ങളിൽ ടീമിനെ നയിച്ച സിന്ധു മികച്ച പ്രകടനമാണ് നടത്തിയത്. എല്ലാവരും തിരികെ എത്തിയതിനാൽ ഇന്ത്യയ്ക്ക് ഒരു ഫുൾ സ്ട്രെങ്ത് സ്ക്വാഡിനെ കളത്തിലിറക്കാനാവും.അതെ സമയം ക്വാർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെ തോല്പിച്ചാണ് ഇന്ത്യ അവസാന നാലിൽ എത്തിയത്. ബംഗ്ലാദേശിനെ 110 റൺസിന് ഓൾഔട്ടാക്കിയ ഇന്ത്യ 30.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. ബൗളിംഗിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവി കുമാറും രണ്ട് വിക്കറ്റ് വീഴ്ത്തിയ വിക്കി ഓസ്‌വാളും തിളങ്ങിയപ്പോൾ ബാറ്റിംഗിൽ അങ്ക്‌ക്രിഷ് രഘുവൻശി (44), ക്യാപ്റ്റൻ യാഷ് ധുൽ (20 നോട്ടൗട്ട്) എന്നിവരാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

Eng­lish Sum­ma­ry: Under-19 World Cup: India in the sec­ond semi-final against Australia

you may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.