23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 8, 2024
September 4, 2024
February 3, 2024
January 11, 2024
January 2, 2024
November 8, 2023
August 25, 2023
August 23, 2023
August 17, 2023
August 16, 2023

ഹിമാചലിലും ഹിന്ദുത്വ

പ്രത്യേക ലേഖകന്‍
ഷിംല
November 6, 2022 10:43 pm

രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും. ​ഗുജറാത്തിന് പിന്നാലെ ഹിമാചല്‍ പ്രദേശിലും ഏകീകൃത സിവിൽ കോഡ് പ്രചരണ ആയുധമാക്കുകയാണ് പാര്‍ട്ടി. ദേശീയതലത്തില്‍ നിയമം നടപ്പാക്കുമെന്ന പ്രഖ്യാപനവും ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ നടത്തി. ഹിമാചൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടനപത്രികയിലാണ് ഏകീകൃത സിവില്‍ നിയമം നടപ്പാക്കും എന്ന വാ​ഗ്ദാനം ബിജെപി നൽകിയിരിക്കുന്നത്. ഇത് ഉൾപ്പെടെ 11 വാഗ്ദാനങ്ങളാണ് ദേശീയ അധ്യക്ഷൻ പുറത്തിറക്കിയ പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഷിംലയിൽ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ജയറാം താക്കൂ‍റും കേന്ദ്ര നേതാക്കളും പങ്കെടുത്തു. സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും സംയുക്തമായുള്ള പ്രവ‍ർത്തനം എന്നാണ് ചടങ്ങിൽ ഉടനീളം നഡ്ഡ ആവർത്തിച്ചത്. ദേശീയ തലത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും അതിന്റെ നടപടികൾ പുരോഗമിക്കുകയാണെന്നും ഹിമാചലിലെ പ്രകടന പത്രികയിലുണ്ട്. അടിസ്ഥാന സൗകര്യങ്ങളും ഗതാഗതവും വികസിപ്പിക്കുന്നതിന് ശക്തി എന്ന പരിപാടിക്ക് തുടക്കമിടും. മതപരമായ ക്ഷേത്രങ്ങളും സ്ഥലങ്ങളും റോഡുകൾ വഴി ബന്ധിപ്പിക്കും.

അനധികൃത സ്വത്തുക്കൾ ഉപയോഗിക്കുന്നത് പരിശോധിക്കാന്‍ വഖഫ് ബോർഡ് സംബന്ധിച്ച് സർവേ നടത്തുമെന്നും പത്രികയിലുണ്ട്. ​ഗുജറാത്തിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് പ്രകടനപത്രികയിലുണ്ട്. ബിജെപി സർക്കാർ യൂണിഫോം സിവിൽ കോഡ് (യുസിസി) നടപ്പാക്കും. അത് അവലോകനം ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും ഒരു വിദഗ്ധ സമിതി തയ്യാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപ്പാക്കുകയെന്നും നഡ്ഡ പറഞ്ഞു. നിയമം നടപ്പാക്കാനും പ്രത്യേക സമിതിയെ നിയോഗിക്കും. ജാതി-മത-വര്‍ഗ വ്യത്യാസമില്ലാതെ രാജ്യത്തെ ഏത് പൗരന്റെയും വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ജീവനാംശം എന്നിവയെ സംബന്ധിക്കുന്ന പൊതുവായ നിയമമാണ് ഏകീകൃത വ്യക്തിനിയമം കൊണ്ടുദ്ദേശിക്കുന്നത്.

എന്നാല്‍ മത ന്യൂനപക്ഷങ്ങളുടെ മേല്‍ അധികാരം അടിച്ചേല്‍പിക്കാനും ഒരു രാജ്യം ഒരു നിയമം ഒരു ഭാഷ എന്ന അജണ്ട നടപ്പാക്കാനുമാണ് മോഡി ഭരണകൂടം ഏകീകൃത നിയമത്തെ ആയുധമാക്കുന്നത്. ഏകീകൃത സിവിൽ നിയമം നടപ്പാക്കണമെന്ന് ഡൽഹി ഹൈക്കോടതി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. 1955ലെ ഹിന്ദു വിവാഹ നിയമവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഒരുപോലെ ബാധകമാകുന്ന സിവിൽ നിയമം ആവശ്യമാണെന്ന് അന്ന് കോടതി നിരീക്ഷിച്ചത്. വിഷയത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടത് പിന്തുണയായി കേന്ദ്ര സർക്കാര്‍ കരുതുന്നു. ചില സന്ദര്‍ഭങ്ങളിലെ സൂപ്രീം കോടതി നിരീക്ഷണങ്ങളും അനുകൂല ഘടകങ്ങളായി മോഡി ഭരണകൂടം കണക്കുകൂട്ടുന്നു.

Eng­lish Sum­ma­ry: Uni­form Civ­il Code in Himachal Pradesh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.