20 June 2025, Friday
KSFE Galaxy Chits Banner 2

Related news

May 10, 2025
April 24, 2025
April 13, 2025
February 15, 2025
February 15, 2025
February 13, 2025
February 13, 2025
October 26, 2024
October 20, 2024
September 3, 2024

പ്രീപ്രൈമറി മേഖലയ്ക്ക് ഏകീകൃത സിലബസ് നടപ്പിലാക്കണം: എകെഎസ്ടിയു

Janayugom Webdesk
പാലക്കാട്
February 3, 2024 8:09 pm

അധ്യാപക സംഘടനകളുമായി ചർച്ചകൾ നടത്തി പൊതുവിദ്യാഭ്യാസ മേഖലയുടെ ഏകീകരണം പൂർത്തീകരിക്കണമെന്നും പ്രീപ്രൈമറി മേഖലക്ക് ഏകീകൃത സിലബസ് നടപ്പിലാക്കുണമെന്നും ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എകെഎസ്ടിയു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കുക, ശമ്പള പരിഷ്കരണ കുടിശികയും ക്ഷാമബത്ത കുടിശികയും ഉടൻ അനുവദിക്കുക, പൊതുവിദ്യാലയങ്ങളിലെ മുഴുവൻ പ്രീപ്രൈമറികൾക്കും അംഗീകാരം നൽകുക. ഉച്ചഭക്ഷണപദ്ധതിയുടെ തുക വർദ്ധിപ്പിക്കുക; സമയബന്ധിതമായി ഫണ്ടനുവദിക്കുക, സ്പെഷ്യലിസ്റ്റ് അധ്യാപക തസ്തികകളിൽ നിയമനം പൂർത്തിയാക്കുക, അധ്യാപകതസ്തിക നിർണ്ണയം സമയബന്ധിതമായി പൂർത്തിയാക്കി നിയമനനടപടികൾ ത്വരിതപ്പെടുത്തുക എന്നീ പ്രമേയങ്ങളും അംഗീകരിച്ചു. ജനറൽ സെക്രട്ടറി ഒ കെ ജയകൃഷ്ണൻ ചർച്ചയ്ക്ക് മുറുപടി നൽകി.

യാത്രയയപ്പ് സമ്മേളനം വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. കെ പത്മനാഭൻ അധ്യക്ഷനായി. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ്, സുമലത മോഹൻദാസ്, എൻ ഗോപാലകൃഷ്ണൻ, സി ജെ ബിജു, കെ കെ സുധാകരൻ, ഡോ. എഫ് വിത്സൻ, സി ദിനകരൻ, ബി രണദിവെ എന്നിവർ സംസാരിച്ചു. പി കെ മാത്യു, എം മഹേഷ്, കെ പ്രദീപ് കണിയാരിക്കൽ, സി കെ ബിന്ദുമോൾ, വിബി പോൾചന്ദ്, കെ സജിത് കുമാർ, പി വി ജവഹർ, ഡി സന്ധ്യാദേവി എന്നിവർ മറുപടി പറഞ്ഞു.

ഡോ. എഫ് വിൽസൺ പ്രസിഡന്റ്, ഒ കെ ജയകൃഷ്ണൻ സെക്രട്ടറി

 

ഡോ എഫ് വിൽസൺ പ്രസിഡന്റ്, ഒ കെ ജയകൃഷ്ണന്‍ സെക്രട്ടറി, കെ സി സ്നേഹശ്രീ ട്രഷറര്‍

 

എകെഎസ്ടിയു സംസ്ഥാന പ്രസിഡന്റായി ഡോ. എഫ് വിൽസണെയും സെക്രട്ടറിയായി ഒ കെ ജയകൃഷ്ണനെയും ട്രഷററായി കെ സി സ്നേഹശ്രീയേയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: കെ. പത്മനാഭൻ, ഇന്ദുമതി അന്തർജനം, ജോർജ് രത്നം, പിടവൂർ രമേശ്, ആശിഷ് പിഎം (വൈസ് പ്രസിഡന്റുമാർ), എം വിനോദ്, കെ ഷിജു കുമാർ, ജിജു സി ജെ, ശശിധരൻ കല്ലേരി, എസ് ഹാരിസ് (സെക്രട്ടറിമാർ). എം എൻ വിനോദ്, സുശീൽകുമാർ, എം സുനിൽ കുമാർ (സെക്രട്ടേറിയറ്റ് അംഗങ്ങൾ). 68 അംഗ സംസ്ഥാന കമ്മിറ്റിയേയും പത്തംഗ ക്ഷണിതാക്കളെയും സമ്മേളനം തെരഞ്ഞെടുത്തു.

Eng­lish Summary:Uniform syl­labus should be imple­ment­ed for pre-pri­ma­ry sec­tor: AKSTU
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.