4 May 2024, Saturday

Related news

May 4, 2024
May 4, 2024
May 2, 2024
April 30, 2024
April 29, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024
April 27, 2024

ഹിന്ദുക്കള്‍ ഹലാല്‍ മാംസം ഉപേക്ഷിക്കണമെന്ന് കേന്ദ്രമന്ത്രി ഗരിരാജ് സിങ്

Janayugom Webdesk
ന്യൂഡല്‍ഹി
December 18, 2023 12:20 pm

ഹിന്ദുക്കള്‍ ഹലാല്‍ മാംസം ഉപേക്ഷിക്കണമെന്നും, ഹിന്ദു ആചാര പ്രകാരം ബലി നല്‍കുന്ന മൃഗങ്ങളുടെ മാംസം മാത്രമേ കഴിക്കാവൂയെന്ന് ബിജെപി നേതാവും കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രിയുമായ ഗിരിരാജ് സിങ് നിര്‍ദ്ദേശച്ചു.ഹലാൽ മാംസം കഴിച്ച് ഇനിമുതൽ തങ്ങളുടെ ധര്‍മ്മം നശിപ്പിക്കില്ലെന്ന് പ്രതിജ്ഞയെടുക്കാൻ തന്റെ അനുയായികളെ പ്രേരിപ്പിച്ച അദ്ദേഹം തന്റെ മണ്ഡലമായ ബെഗുസാരായിയില്‍ ഇത് പ്രാബല്യത്തിൽ വരുത്തണമെന്ന് അഭിപ്രായപ്പെട്ടു.

ഹലാൽ മാംസം മാത്രം കഴിക്കുന്ന മുസ്ലീങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. അതുപോലെ ഹിന്ദുക്കളും അവരുടെ സ്വന്തം മതപാരമ്പര്യത്തോട് സമാനമായ പ്രതിബദ്ധത പ്രകടിപ്പിക്കണമെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.ഹലാൽ നിരോധിക്കുമെയെന്ന ചോദ്യത്തിന് തീരുമാനമൊന്നും ഇല്ല എന്നാണ് തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന അമിത് ഷാ പറഞ്ഞത്. ഹൈന്ദവരുടെ കശാപ്പിന്റെ മാർഗ്ഗംമൃഗബലിയാണ്. അതിനാൽ, ഹലാൽ മാംസം കഴിച്ച് ഹിന്ദുക്കള്‍ സ്വയം ദുഷിക്കരുത്. അവർ എപ്പോഴുംമൃഗബലിയില്‍ ഉറച്ചുനിൽക്കണം,മന്ത്രി കൂട്ടിച്ചേർത്തു.

യുപിയില്‍ ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യുപി സർക്കാർ നോണ്‍വെജ് ദിനം വരെ ആചരിക്കുന്നു. എന്തുകൊണ്ടെന്ന് ഇതാ അറവുശാലകളും ഝട്ക മാംസം മാത്രം വിൽക്കുന്ന കടകളും സ്ഥാപിക്കുന്ന പുതിയ ബിസിനസ് മോഡലിന്റെ ആവശ്യകതയും കേന്ദ്രമന്ത്രി ഊന്നിപ്പറഞ്ഞു. ഏതാനും ആഴ്ചകൾക്ക് മുമ്പ്, ഉത്തർപ്രദേശിലെ ആദിത്യനാഥ് സർക്കാരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഹലാൽഎന്ന് ലേബൽ ചെയ്ത ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിക്കണമെന്ന് സിംഗ് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തെഴുതിയിരുന്നു. ഹലാൽ സാക്ഷ്യപ്പെടുത്തിയ ഉൽപ്പന്നങ്ങൾ എന്തൊക്കെയാണ്, അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ എന്താണ് കഴിഞ്ഞ മാസം ഉത്തർപ്രദേശ് സർക്കാർ ഹലാൽ സർട്ടിഫിക്കറ്റുകൾ നിയമവിരുദ്ധമായി നൽകുന്നതിനെതിരെ നിർണായക നടപടിയെടുക്കുകയും ഹലാൽ സർട്ടിഫിക്കേഷനോടുകൂടിയ ഭക്ഷ്യ ഉൽപന്നങ്ങളുടെ ഉത്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവ നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

യുപി സർക്കാരിന്റെ നടപടിയെ ധനമന്ത്രി നിർമ്മല സീതാരാമനും ന്യായീകരിച്ചു. ഫുഡ് സർട്ടിഫിക്കേഷൻ സർക്കാർ ഏജൻസികൾ മാത്രമേ നല്‍കാവൂ. സർക്കാരിതര സംഘടനകളല്ലെന്നും അവർ പറഞ്ഞു. നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയതോടെ ബിജെപി വിവാദത്തിലായി. ഉത്തർപ്രദേശിൽ ഹലാൽ സാക്ഷ്യപ്പെടുത്തിയ ഭക്ഷ്യ ഉൽപന്നങ്ങൾ നിരോധിച്ചു ഹലാൽ ഉൽപ്പന്നങ്ങൾ നിരോധിച്ചതിന് ബിജെപിയെ രൂക്ഷമായി വിമർശിച്ച സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയാണെന്ന് ആരോപിച്ചു. ഹലാൽ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന് ഗിരിരാജ് സിംഗ് ഉത്തർപ്രദേശ് മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞു. 

Eng­lish Summary:
Union Min­is­ter Gari­raj Singh wants Hin­dus to give up Halal meat

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.