മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി കാർഷികനിയമങ്ങൾ പിൻവലിച്ചെങ്കിലും കർഷകസംഘടനകളെ അവഹേളിച്ച് കേന്ദ്ര വ്യോമയാന സഹമന്ത്രി വി കെ സിങ്. ‘എന്തുകൊണ്ടാണ് ആ നിയമങ്ങളെ കരിനിയമങ്ങളെന്ന് വിളിക്കുന്നതെന്ന് ഒരു കർഷകനേതാവിനോട് ചോദിച്ചു. കറുത്ത മഷിയിൽ എഴുതിയതിനാൽ കരിനിയമമാകുമോയെന്നും അന്വേഷിച്ചു. നിങ്ങൾ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു എന്നാലും അത് കരിനിയമമാണെന്നായിരുന്നു നേതാവിന്റെ പ്രതികരണം. ഇതിനൊക്കെ എന്ത് ചികിത്സയാണ് നൽകേണ്ടത് ? കർഷകസംഘടനകൾക്കിടയിൽ തങ്ങളാണ് നേതൃത്വമെന്ന അവകാശവാദമുന്നയിച്ചുള്ള മത്സരം ശക്തമാണ്. ചെറുകിട കർഷകരുടെ ക്ഷേമത്തെക്കുറിച്ച് അവർക്ക് ചിന്തയില്ല. ഇതിനാലാണ് പ്രധാനമന്ത്രി നിയമങ്ങൾ പിൻവലിച്ചത് ’–- വി കെ സിങ് മാധ്യമങ്ങളോട് പ്രതികരിച്ചു.
english summary; Union Minister insults farmers’ organizations
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.