2 May 2024, Thursday

Related news

April 15, 2024
April 8, 2024
April 8, 2024
March 29, 2024
March 27, 2024
March 23, 2024
March 6, 2024
February 28, 2024
February 22, 2024
February 21, 2024

യൂറിയ കേസ്: സിബിഐക്ക് വിമര്‍ശനം

Janayugom Webdesk
ന്യൂഡല്‍ഹി
April 3, 2022 11:04 pm

യൂറിയ അഴിമതി കേസില്‍ സിബിഐക്ക് കോടതിയുടെ വിമര്‍ശനം. കേസ് അവസാനിപ്പിക്കുന്നതിനായി സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിരസിച്ചുകൊണ്ടാണ് പ്രത്യേക കോടതി സിബിഐയുടെ നിരുത്തരവാദ നിലപാടിനെതിരെ രംഗത്തെത്തിയത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് 22 വര്‍ഷമെടുത്തതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഇത്തരത്തിലുള്ള നിരുത്തരവാദപരമായ നിലപാട് ഇനി ഉണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

1999ലാണ് സിബിഐ ഈ കേസില്‍ അവസാന അന്വേഷണം നടത്തിയതെന്നും റിപ്പോര്‍ട്ടിനുമേല്‍ ഏജന്‍സി അടയിരുന്നുവെന്നതിന് തെളിവാണിതെന്നും ജഡ്ജ് സുരിന്ദര്‍ എസ് രത്തി ചൂണ്ടിക്കാട്ടി. കോടതിക്ക് ആശങ്കയുണ്ടാക്കുന്ന വിഷയമാണിതെന്നും സിബിഐയുടെ ഡയറക്ടര്‍ക്കും ആശങ്കയുണ്ടാകേണ്ടതാണെന്നും ജഡ്ജി പറഞ്ഞു.

നാഷണല്‍ ഫെര്‍ട്ടിലൈസര്‍ ലിമിറ്റഡിനെ കബളിപ്പിച്ച് 133 കോടി രൂപ അഴിമതി നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് 1996ലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്‍എഫ്എല്‍ ഉദ്യോഗസ്ഥരും ബിനിസസുകാരും മുന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന്റെ അനന്തരവന്‍ ബി സഞ്ജീവ റാവു ഉള്‍പ്പെടെയുള്ളവരാണ് കേസില്‍ കുറ്റാരോപിതരായിരുന്നത്.

Eng­lish Sum­ma­ry: Urea case: Crit­i­cism of CBI

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.