ആള്‍ക്കൂട്ടക്കൊല പാതക വിരുദ്ധ നിയമത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവച്ചു. അമേരിക്കന്‍ പൗരാവകാശ സംഘടനകളുടേയും പ്രവര്‍ത്തകരുടേയും ഒരു നൂറ്റാണ്ടിലധികമായുള്ള ആവശ്യമാണ് നടപ്പാക്കിയത്. ഇതോടെ രാജ്യത്ത് ആള്‍ക്കൂട്ടക്കൊല ഒരു വിദ്വേഷ കുറ്റകൃത്യമായി മാറി.
യുഎസ് കോണ്‍ഗ്രസ് 120 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ആദ്യമായി ആള്‍ക്കുട്ടക്കൊല വിരുദ്ധ നിയമം പരിഗണിച്ചത്. എന്നാല്‍ ഇതുവരെ ഈ നിയമം 200ഓളം തവണ പാസാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു.
1955ല്‍ എമെറ്റ് ടില്‍ എന്ന 14 വയസുള്ള കറുത്ത വര്‍ഗക്കാരന്‍ കൊല്ലപ്പെട്ടതോടെയാണ് ആള്‍ക്കൂട്ടക്കൊലക്കെതിരെ യുഎസില്‍ പൗരാവകാശ സമരങ്ങള്‍ക്ക് തുടക്കമിട്ടത്. എമെറ്റ് ടില്‍ ആള്‍ക്കൂട്ടക്കൊല വിരുദ്ധ നിയമം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 1877–1950 കാലഘട്ടത്തില്‍ അമേരിക്കയിലെ 4400ലേറെ കറുത്ത വര്‍ഗക്കാരെ ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയാക്കിയിട്ടുണ്ടെന്നും ബൈഡന്‍ പറഞ്ഞു.
English Summary:anti-lynching bill signed by joe biden
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.