17 April 2025, Thursday
KSFE Galaxy Chits Banner 2

ഒഥല്ലോ പ്രതിനായകൻ

Janayugom Webdesk
June 12, 2022 4:34 am

ഹേ കാപ്പിരി,
നിന്റെ അപക്വബോധം
ദുരന്തത്തിന്റെ തിരശ്ശീല വീഴ്ത്തി
അന്ത്യചുംബനത്തിനായി
അവൾക്കരികിലെത്തുമ്പോൾ
നിന്നിൽ എന്തായിരുന്നു
യുദ്ധ വീരനായ മൂർ
ഇതാ നീ വീണിരിക്കുന്നു
ബ്രബൻഷ്യോ വാക്കുകൾ
നിന്റെ കറുത്ത അന്ധകാരത്തിൽ
മൂർച്ചയുള്ള ആയുധം മിനുക്കി
പ്രണയത്തിന്റെ ചുന കുടിച്ച
ദിനങ്ങളിൽ
കൗശല പ്രവാഹങ്ങൾ ഇരമ്പി
നിന്റെ കാമരാത്രികളിൽ
അറിയാതെ കണ്ണുകെട്ടി
മൃതിയുടെ ബോധമില്ലാകയങ്ങളിൽ
കുരിശിൽ തറച്ച ജഢം പോലെ…
അശാന്തിയുടെ പർവ്വതങ്ങളിൽ
മലിനമായ തെംസിന്റെ തീരത്ത്
മൺചെരാതിൽ രക്തം
നിറച്ചുവെച്ച രാത്രിയിൽ
നക്ഷത്രങ്ങളുടെ കലമ്പലുകൾക്കു
നടുവിൽ നിന്ന്
വെണ്ണക്കൽ പ്രതിമയെ താലോലിച്ച്
വിഷം കുടിച്ചു കറ്റമുളളുകളുടെ
ശവമഞ്ചം ഒരുക്കി മൗറിഷ് കാപ്പിരി
നപുംസകം അലഞ്ഞ അവസാന
രാത്രിയും കടന്നു പോകവെ
പ്രകാശം പരന്നിട്ടില്ലാത്ത
ബലിമൃഗമായ് ഒടുക്കം
നരകത്തിന്റെ വാതിലിനു മുന്നിൽ
പാപഭാരത്തിന്റെ മാറാപ്പു-
മേന്തി നിൽക്കുമ്പോൾ
അകലെ നിലാവെളിച്ചത്തിൽ
കൂരമ്പു കൊണ്ടു ചത്ത
നായാട്ട് മൃഗത്തെ പോലെ
ഡെസ്ഡിമോണ മൂകബധിരയായ്
ശാന്തമായി ഉറങ്ങുന്നു
അവളുടെ മാറിലെ ചൂടുമായ്
പർണ്ണകുടീരത്തിൽ
മഞ്ഞുകാലത്തിന്റെ പുതപ്പ്
അകലെ വെലിച്ചെറിഞ്ഞ് ഉണരവെ
ഇയാഗോ മൊഴികൾ
വിശുദ്ധ വരിയായ് നിന്നിൽ
പതിഞ്ഞ നാളിൽ
ഇവിടെയിതാ പ്രണയം
തോൽവിയുടെ തൊപ്പിയണിയുന്നു
നായകൻ ഇയാഗോ
ഇവിടെയെവിടെയോ ഉണ്ട്.

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.