4 January 2025, Saturday
KSFE Galaxy Chits Banner 2

ഒളിമങ്ങാത്ത ഓർമ്മകൾ

ജയപാലൻ കാര്യാട്ട്
December 4, 2022 4:00 am

ഉണരാൻ ഉണർവിന്റെ ശീലുകളായ് പടരാൻ
ഒളിമങ്ങാത്തോർമ്മകളിൽ നിറയുകയായ് ഭാസി
ഒരു വിപ്ലവ സ്വപ്നപ്രവാചകനായി
നവ കേരളപുലരിത്തിരി കത്തിച്ച പ്രതിഭേ,
ഒരു നാടകമീനാടിൻ തലവരകൾ മാറ്റി
നിങ്ങളീ നാടിനെ കമ്മ്യൂണിസ്റ്റാക്കി!
തിരയടിച്ചെത്തുന്നുണർത്തു പാട്ടായി
ബഹുമുഖപ്രതിഭതൻ പ്രഭയേറ്റും രൂപം
സ്വാതന്ത്ര്യ സമരത്തിൻ സമരഭടനായും
ജനമുന്നണിക്കുയിരേകിയ ജനനായകനായും
ഉശിരിൻ തിരുരൂപത്തിൽ തെളിയുന്നൊരു ചിത്രം
വെള്ളിത്തിരയിലും വെന്നിക്കൊടി നാട്ടി,
നാടകത്തമ്പുരാൻ കൈമാറിയ ദൗത്യം
മലനാട്ടിൻ തിലകക്കുറിയായ് കെപിഎസി
ചുടുചോരക്കെവിടേയും നിറമൊന്നെന്നോതി
ശരശയ്യയിലമരുന്ന നാട്ടാരെ ഉണർത്തി,
ഇമവെട്ടാതിടവേളകളില്ലാതെ നാടിൻ
ഉണർവ്വിന്നുയിരേകിയോരശ്വമേധങ്ങൾ!
ഒളിവിലും തെളിവിലും ആവേശം വിതറി
പെരുമകൾ പെരുകിപ്പല വഴികളിൽ പൊങ്ങി
ആ ദീപ്ത സ്മരണതൻ ചിറകേറി പുത്തൻ
പുലരിക്കതിർ നെഞ്ചേറ്റാൻ അണിചേരുക വീണ്ടും 

(ഡിസംബർ എട്ട് തോപ്പിൽ ഭാസിയുടെ ഓര്‍മ്മദിനം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.