മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വാവാ സുരേഷ് ഇന്ന് ആശുപത്രി വിടും. കോട്ടയം കുറിച്ചിയിൽ നിന്നുമാണ് സുരേഷിന് പാമ്പ് കടിയേറ്റത്.കഴിഞ്ഞ ജനുവരി 31 നാണ് സംഭവം. ഗുരുതരാവസ്ഥയിലായിരുന്ന വാവാ സുരേഷ് ഏഴാം ദിവസമാണ് ആശുപത്രി കഴിഞ്ഞത്.നിലവിൽ ജീവൻ രക്ഷാമരുന്നുകൾ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല. അദ്ദേഹം ആരോഗ്യം പൂർണമായും വീണ്ടെടുത്തു. നിലവില്‍ മുറിവ് ഉണങ്ങാനുള്ള ആന്‍റിബയോട്ടിക്കുകൾ മാത്രമാണ് നൽകുന്നത്. ശരീരത്തിലെ മസിലുകളുടെ ശേഷിയും പൂർണ തോതിൽ തിരിച്ച് കിട്ടി. മെഡിക്കൽ കോളേജിൽ വിദഗ്ധ ഡോക്ടർമാരുടെ ആറംഗ സംഘമാണ് സുരേഷിന് ചികിത്സ നൽകിയത്.
ENGLISH SUMMARY:Vava Suresh will be discharged from hospital today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.