19 November 2024, Tuesday
KSFE Galaxy Chits Banner 2

പച്ചക്കറി വില വര്‍ധന; പൊതുജനങ്ങള്‍ക്ക് ആശ്വാസമായി ഹോര്‍ട്ടികോര്‍പ്പ്

Janayugom Webdesk
തിരുവനന്തപുരം
November 18, 2021 11:00 pm

പൊതുവിപണിയില്‍ പച്ചക്കറിയുടെ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിപണിവില പിടിച്ചു നിര്‍ത്താന്‍ ഇടപെടലുമായി ഹോര്‍ട്ടികോര്‍പ്പ്. ഇന്ധനവില വര്‍ധനയും ഇതര സംസ്ഥാനങ്ങളിലെ കനത്തമഴതുടര്‍ന്ന് പച്ചക്കറി ലഭ്യതയിലെ കുറവും മൂലമാണ് വിപണിയില്‍ പച്ചക്കറി വില ഉയരുന്നത്. ഹോര്‍ട്ടികോര്‍പ്പിന്റെ സ്റ്റാളുകള്‍ വഴി പൊതുവിപണയിലേക്കാള്‍ വിലക്കുറവില്‍ വില്പന നടത്തുന്നുണ്ട്. 

സംസ്ഥാനത്തെ പച്ചക്കറി കര്‍ഷകരില്‍ നിന്ന് കൂടുതല്‍ ഉല്പന്നങ്ങള്‍ സംഭരിച്ച് വില്പന നടത്തുകയും ചെയ്യുന്നു. മൂന്നാര്‍ മേഖലയില്‍ നിന്ന് കാരറ്റ് ഉള്‍പ്പെടെ പച്ചക്കറികള്‍ സംഭരിച്ച് വില്പന നടത്തുന്നുണ്ട്. വട്ടവട ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പച്ചക്കറികളുടെ ഉല്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. 

ENGLISH SUMMARY:Vegetable prices rise; Hor­ti­corp for the relief
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.