11 July 2025, Friday
KSFE Galaxy Chits Banner 2

Related news

July 11, 2025
July 8, 2025
July 8, 2025
July 6, 2025
July 5, 2025
July 2, 2025
July 2, 2025
June 28, 2025
June 27, 2025
June 27, 2025

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണം; പദയാത്ര പ്രഖ്യാപിച്ച് വിഎച്ച്പി

web desk
റായ്പൂർ
February 17, 2023 2:34 pm

ഇന്ത്യയെ ‘ഹിന്ദു രാഷ്ട്ര’മാക്കണമെന്ന ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത്(വിഎച്ച്പി) പദയാത്ര നടത്തുന്നു. വിഎച്ച്പി ഛത്തീസ്ഗഢ് ഘടകമാണ് ‘ഹിന്ദു സ്വാഭിമാൻ ജാഗരൺ സന്ത് പദയാത്ര’ എന്ന പേരിൽ കാൽനടയാത്ര പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച ആരംഭിക്കുന്ന യാത്ര ഒരു മാസത്തിനുള്ളിൽ സംസ്ഥാനത്ത് 700 കിലോമീറ്റർ സഞ്ചരിക്കും.

‘മാ മഹാമായ, മാ ചന്ദ്രഹാസിനി, മാ ബാംബ്ലേശ്വരി, മാ ദന്തേശ്വരി എന്നീ നാല് സ്ഥലങ്ങളിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. സംസ്ഥാനത്തെ 33 ജില്ലകളിലൂടെ യാത്ര കടന്നുപോകുമെന്ന് വിഎച്ച്പി ഭാരവാഹികളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. യാത്രക്കെതിരെ ഭരണകക്ഷിയായ കോൺഗ്രസ് രംഗത്തെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപിയുടെ 15 വർഷത്തെ ഭരണത്തിൽ എന്തുകൊണ്ടാണ് ഇത്തരമൊരു യാത്ര കാണാതിരുന്നതെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ചോദിച്ചു.

കോൺഗ്രസ് സർക്കാർ ഭരണം പിടിച്ചതിന്റെ ആശങ്കയിലാണ് സംഘ്പരിവാര്‍ സംഘടനകള്‍ ഇത്തരം ആവശ്യങ്ങളുന്നയിക്കുന്നത്. ഇത് ജനം മനസിലാക്കുമെന്നും ഭൂപേഷ് ബാഗേൽ പറഞ്ഞു. എന്നാൽ പദയാത്ര തെരഞ്ഞെടുപ്പ് നേട്ടത്തിനല്ലെന്നും കോൺഗ്രസുകാരെയും യാത്രയിലേക്ക് ക്ഷണിക്കുന്നുവെന്നും പദയാത്രയുടെ കോ-കൺവീനർ ഘനശ്യാം ചൗധരി പറഞ്ഞു.

Eng­lish Sam­mury: VHP Long March, Demand Hin­du Rashtra

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.