22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

July 6, 2022
July 5, 2022
July 4, 2022
July 2, 2022
July 2, 2022
June 30, 2022
June 29, 2022
June 28, 2022
June 27, 2022
June 27, 2022

അമ്മ ജനറല്‍ ബോഡി യോഗത്തില്‍ വിജയ് ബാബു

Janayugom Webdesk
June 26, 2022 11:58 am

അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ആരോപണ വിധേയനായ നടനും സംവിധായകനുമായ വിജയ് ബാബു പങ്കെടുക്കുന്നു. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന വിജയ് ബാബുവിനെതിരെയുള്ള യുവനടിയുടെ പരാതിയും വിവാദങ്ങളും യോഗത്തില്‍ ഉന്നയിക്കുമെന്നാണ് വിവരം. യുവ നടിയുടെ പരാതിയെ തുടര്‍ന്ന് വിജയ് ബാബു എക്‌സിക്യൂട്ടീവില്‍ നിന്ന് പിന്മാറിയിരുന്നു.

ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ ജനറല്‍ ബോഡി യോഗമാണെങ്കിലും വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സെല്‍ അധ്യക്ഷ ശ്വേത മേനോന്‍ അടക്കമുള്ള അംഗങ്ങള്‍ രാജി വച്ചിരുന്നു.

വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കി ഹൈക്കോടതി നിരീക്ഷിച്ച കാര്യങ്ങളാകും വിജയ് ബാബുവിനെ അനുകൂലിക്കുന്ന വിഭാഗം പ്രതിരോധമായി ഉയര്‍ത്തുക. നടന്‍ ഹരീഷ് പേരടിയുടെ രാജി, ഷമ്മി തിലകനെതിരായ നടപടി തുടങ്ങിയ വിവിധ വിഷയങ്ങളും ചര്‍ച്ചയ്ക്കെത്തും. ഒപ്പം സംഘടനയുടെ വരുമാനം ലക്ഷ്യമിടുന്ന പരിപാടികള്‍ക്കും യോഗം രൂപം നല്‍കും.

Eng­lish sum­ma­ry; Vijay Babu at the Amma Gen­er­al Body meeting

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.