23 December 2024, Monday
KSFE Galaxy Chits Banner 2

ആദ്യ 3D ക്രൈം ത്രില്ലർ ചിത്രം വിക്രാന്ത് റോണ ദുൽഖർ സൽമാൻ തീയേറ്ററുകളിലേക്കെത്തിക്കുന്നു

Janayugom Webdesk
July 23, 2022 4:06 pm

ത്രി ഡി ചിത്രങ്ങൾ എന്നും സിനിമാ ആസ്വാദകർക്ക് ഒരു വിസ്മയാനുഭവമാണ്. സ്ഥിരം ത്രി ഡി ചിത്രങ്ങളുടെ ശ്രേണിയിൽ നിന്നു മാറി ഇന്ത്യയിലെ ആദ്യ ത്രി ഡി ക്രൈം ത്രില്ലർ കാറ്റഗറിയിലാണ് വിക്രാന്ത് റോണ എത്തുന്നത്. കേരളത്തിലെ തീയേറ്ററുകളിലേക്ക് ദുൽഖർ സൽമാൻ അവതിരിപ്പിക്കുന്ന ആദ്യ അന്യ ഭാഷാ പാൻ ഇന്ത്യാ ചിത്രമെന്ന നിലയിലും ചിത്രത്തിന്റെ പ്രതീക്ഷകൾ വാനോളമാണ്. ചിത്രത്തിന്റെ പ്രിവ്യൂ കണ്ട വേയ്ഫറർ ഫിലിംസ് വമ്പൻ റിലീസ് തന്നെയാണ് ചിത്രത്തിനായി ഒരുക്കുന്നത്.

ഈച്ച എന്ന രാജമൗലി ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ പ്രശസ്തി നേടിയ കിച്ച സുദീപ് നായക വേഷത്തിലെത്തുന്ന വിക്രാന്ത് റോണ മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഹോളിവുഡ് നിലാവരത്തോട് കിട പിടിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ത്രി ഡി മേക്കിംഗ് പൂർത്തിയാക്കിയിട്ടുള്ളത്. ചിത്രത്തിന്റെ ട്രൈലറിനും പാട്ടുകൾക്കും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഇതിനോടകം തന്നെ 110 മില്ലിയൺ കാഴ്ചക്കാരാണ് ചിത്രത്തിന്റെ കണ്ടന്റുകൾ കണ്ടത്.

അനൂപ് ഭണ്ടാരി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാൻ്റസി ആക്ഷൻ ചിത്രമാണ്. ശാലിനി ജാക്ക് മഞ്ജുവും അലങ്കാർ പാണ്ട്യനും ചേർന്നു നിർമ്മിച്ച ചിത്രത്തിൽ സുദീപിൻ്റെ കിച്ച ക്രീയേഷൻസും നിർമ്മാണത്തിൽ പങ്കാളിയാണ്. വില്യം ഡേവിഡ് ആണ് കാമറക്ക് പിന്നിൽ, ബി അജിനേഷ് ലോകനാഥ്‌ ആണ് സംഗീത സംവിധായകൻ. വോക്സ് കോമും ഫിഫ് സ്റ്റുഡിയോസും ചേർന്നാണ് ചിത്രത്തിന്റെ മാർക്കറ്റിംഗ്. പി ആർ ഒ : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Eng­lish Summary:Vikrant Rona first 3D crime thriller in the­aters by Dul­quer Salmaan’s production
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.