22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 19, 2024
September 16, 2024
September 14, 2024
September 13, 2024
August 27, 2024
April 8, 2024
March 15, 2024
January 3, 2024
July 9, 2023
June 27, 2023

യൂട്യൂബ് നോക്കി വൈന്‍ നിര്‍മ്മിച്ചു: വിദ്യാര്‍ത്ഥി ആശുപത്രിയില്‍

Janayugom Webdesk
ചിറയിന്‍കീഴ്
July 30, 2022 8:33 pm

യൂട്യൂബ് നോക്കി മുന്തിരി വൈനുണ്ടാക്കി സ്‌കൂളില്‍ കൊണ്ടുവന്ന വിദ്യാര്‍ത്ഥി അത് ദാഹം തീര്‍ക്കാന്‍ സുഹൃത്തിന് നല്‍കി. ഛര്‍ദ്ദിയെ തുടര്‍ന്ന് സുഹൃത്ത് ആശുപത്രിയിലുമായി. ചിറയിന്‍കീഴ് മുരുക്കുംപുഴ വെയിലൂര്‍ ഗവ. ഹൈസ്‌കൂളിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.
യൂട്യൂബ് നോക്കിയാണ് വിദ്യാര്‍ത്ഥി വൈനിന് സമാനമായ മിശ്രിതം ഉണ്ടാക്കിയത്. തുടര്‍ന്ന് ഈ മിശ്രിതം ദിവസങ്ങള്‍ കഴിഞ്ഞശേഷം വെള്ളിയാഴ്ച സ്‌കൂളില്‍ കൊണ്ടുവന്നു. താനുണ്ടാക്കിയ വൈനാണെന്ന് മറ്റുള്ളവരെ പരിചയപ്പെടുത്തുകയും ചെയ്തു. സുഹൃത്ത് ഈ വെള്ളം കുടിച്ചതിനെതുടര്‍ന്ന് ക്ഷീണിതനാകുകയും ഛര്‍ദ്ദി അനുഭവപ്പെടുകയും ചെയ്തു. സംഭവമറിഞ്ഞ അധ്യാപകര്‍ ഉടന്‍തന്നെ വിദ്യാര്‍ത്ഥിയെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലെത്തിക്കുകയും വിവരം വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിനെ അറിയിക്കുകയും ചെയ്തു.

Eng­lish Sum­ma­ry: Vine Made by Watch­ing YouTube: Stu­dent Hospitalized

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.