22 January 2026, Thursday

Related news

March 28, 2025
March 3, 2025
March 1, 2025
February 18, 2025
February 17, 2025
February 17, 2025
February 15, 2025
February 10, 2025
February 6, 2025
February 5, 2025

കുടുംബം സമ്മതിച്ചാല്‍ സിനിമയില്‍ അഭിനയിക്കുമെന്ന് കുംഭമേളയിലെ വൈറല്‍ മൊണാലിസ

Janayugom Webdesk
January 29, 2025 12:00 pm

കുംഭമേളയ്ക്കിടെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായ ഇന്ദോര്‍ സ്വദേശിനി മൊണാലിസ സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ്.
കുടുംബം അനുവദിക്കുകയാണെങ്കില്‍ തീര്‍ച്ചയായും താന്‍ സിനിമയില്‍ അഭിനയിക്കുമെന്നായിരുന്നു മൊണാലിസ എന്ന മോനി ബോണ്‍സ്ലെയുടെ പ്രതികരണം.
നിരവധിപേര്‍ മൊണാലിസയെ കാണാന്‍ വന്നതോടെ കുടുംബത്തിന്റെ ഉപജീവനമാര്‍ഗമായ മാല വില്‍പ്പനയെ ബാധിച്ചിരുന്നു. 

ഇതോടെ പെണ്‍കുട്ടിയെ നാട്ടിലേക്ക് മടങ്ങിയതെന്നായിരുന്നു റിപ്പോര്‍ട്ട്. സുരക്ഷയെ കരുതി കൂടിയാണ് മൊണാലിസ നാട്ടിലേക്ക് തിരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുംഭമേളയ്ക്കിടെ താന്‍ അസുഖബാധിതയായെന്നും ഇത് മാല വില്‍പ്പനയെ ബാധിച്ചെന്നും മൊണാലിസ കഴിഞ്ഞദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞത്. അതേസമയം പത്തുദിവസം കൊണ്ട് താന്‍ 10 കോടി രൂപ സമ്പാദിച്ചുവെന്ന പ്രചരണങ്ങള്‍ വെറുതെയാണെന്ന് പെണ്‍കുട്ടി പറഞ്ഞു. 

ഇത്രയേറെ പണം സമ്പാദിച്ചെങ്കില്‍ താനും കുടുംബവും എന്തിനാണ് ഇനിയും മാല വില്‍ക്കുന്നതെന്നായിരുന്നു പെണ്‍കുട്ടിയുടെ ചോദ്യം. തന്റെയും കുടുംബത്തിന്റെയും സുരക്ഷ കൂടി കണക്കിലെടുത്താണ് കുംഭമേളയില്‍നിന്ന് മടങ്ങുന്നതെന്നും അടുത്ത കുംഭമേളയ്ക്കും വരുമെന്നും മൊണാലിസ പറയുകയുണ്ടായി. സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം പറഞ്ഞതോടെ മുംബൈയില്‍നിന്നുള്ള ചില സിനിമാപ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ബന്ധപ്പെട്ടിരുന്നതായും സൂചനയുണ്ട്.
അഞ്ച് സഹോദരങ്ങളില്‍ ഏറ്റവും ഇളയ പെണ്‍കുട്ടിയാണ് മൊണാലിസ. രണ്ട് സഹോദരന്മാരും രണ്ട് സഹോദരിമാരുമാണ് മൊണാലിസയുടെ മൂത്തവര്‍. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.