15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 13, 2024
November 13, 2024
November 12, 2024
November 12, 2024
November 11, 2024
November 1, 2024
October 30, 2024
October 30, 2024
October 30, 2024

മൂന്നാം ടെസ്റ്റില്‍ വിരാട് കോലി എത്തും: കെ എല്‍ രാഹുല്‍

Janayugom Webdesk
ജൊഹന്നസ്ബര്‍ഗ്
January 7, 2022 10:05 pm

ഇന്ത്യന്‍ നായകന്‍ വിരാട് കോലി പരിക്ക് ഭേദമായി ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിനിറങ്ങുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് താല്‍ക്കാലിക നായകന്‍ കെ എല്‍ രാഹുല്‍. കടുത്ത പുറംവേദന കാരണം ജൊഹന്നസ്ബര്‍ഗില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ കോലി കളിച്ചിരുന്നില്ല. മത്സരം ഇന്ത്യ ഏഴു വിക്കറ്റിന് പരാജയപ്പെടുകയും ചെയ്തിരുന്നു. കോലി സുഖം പ്രാപിച്ചുവെന്നും കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ നെറ്റ്‌സില്‍ പരിശീലിച്ചുവെന്നും രാഹുല്‍ വ്യക്തമാക്കി. 

കോലി മടങ്ങിവരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചെങ്കിലും രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ മുഹമ്മദ് സിറാജ് മൂന്നാം ടെസ്റ്റിൽ കളിക്കുന്ന കാര്യം സംശയമാണെന്നും രാഹുൽ പറഞ്ഞു. ‘സിറാജിനെ നെറ്റ്‌സില്‍ നിരീക്ഷിക്കേണ്ടതായിട്ടുണ്ട്. കാലിലെ പേശികള്‍ക്ക് പരിക്കേറ്റാല്‍ പെട്ടെന്ന് തിരികെയെത്തുക ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ, ഉമേഷ് യാദവും ഇഷാന്ത് ശർമയും പകരക്കാരനായി കളിക്കാനുള്ളതിനാൽ ആശങ്കപ്പെടാനില്ല. ടെസ്റ്റ് പരമ്പരയ്ക്കായി ഇവിടെ എത്തിയപ്പോൾത്തന്നെ ഇത്തരം പരുക്കുകൾ നമ്മൾ പ്രതീക്ഷിച്ചതാണ്’ – രാഹുൽ പറഞ്ഞു.

ENGLISH SUMMARY:Virat Kohli to play in third Test: KL Rahul
You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.