27 July 2024, Saturday
KSFE Galaxy Chits Banner 2

വിഷ്ണു ഉണ്ണികൃഷ്ണനും കായിക താരമായി

Janayugom Webdesk
കോതമംഗലം
October 14, 2023 10:17 am

ജില്ലാ സ്കൂൾ കായിക മേള സിനിമാ ഷൂട്ടിംഗിനും വേദിയായി. കായിക താരങ്ങൾക്കൊപ്പം സിനിമ താരങ്ങളും മൈതാനിയിലെത്തി. സംഘാടകർക്കും കാണികൾക്കും ത്രില്ലായി മാറി സിനിമ ഷൂട്ടിംഗ്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമായ ഇടിയൻ ചന്തുവിന്റെ രംഗമാണ് ചിത്രീകരിച്ചത്. 

നടി ജയശ്രീ ശിവദാസ് ആയിട്ടുള്ള സീനും ഷൂട്ട് ചെയ്തു. ഗ്യാലറി രംഗങ്ങൾ ചിത്രീകരിക്കുന്നതിന്റെ ഭാഗമായാണ് താരം എത്തിയത്. കായിക വിദ്യാർഥിയായിട്ടാണ് വിഷ്ണു വേഷമിടുന്നത്. കോലഞ്ചേരിയിൽ സ്വകാര്യ പരിപാടിക്കെത്തിയ വിപിൻ ജോർജ്ജ്, വിഷ്ണുവിന്റെ സിനിമാ ചിത്രീകരണം ഉണ്ടെന്നറിഞ്ഞുമെത്തിയതാണ്. സിനിമ താരങ്ങൾക്കൊപ്പം സെൽഫി എടുക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും കായിക താരങ്ങൾ തിരക്കുകൂട്ടി. 

Eng­lish Sum­ma­ry: Vish­nu Unnikr­ish­nan also became a sports star

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.