ശബരിമലയിൽ തിരക്ക് കണക്കിലെടുത്ത് ദർശനം സമയം കൂട്ടാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഇന്ന് മുതൽ രാത്രി 11‑നായിരിക്കും ഹരിവരാസനം പാടി നട അടയ്ക്കുന്നത്. സാധാരണയായി രാത്രി 10ന് നട അടച്ചിരുന്നു.
വ്യാഴാഴ്ചയാണ് മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നത്. ഇന്ന് മുതലാണ് സന്നിധാനത്തേക്ക് ഭക്തർ പ്രവേശിച്ചു തുടങ്ങിയത്. ജനുവരി 11‑നാണ് ഇത്തവണ എരുമേലി പേട്ട തുള്ളൽ. 12ന് തിരുവാഭരണ ഘോഷയാത്ര പന്തളം കൊട്ടാരത്തിൽ നിന്നും പുറപ്പെടും. ജനുവരി 20ന് പുലർച്ചെ 6.30ന് നട അടയ്ക്കും.
english summary;Visitation time increased at Sabarimala
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.