8 May 2024, Wednesday

ഫോക്സ്‌വാഗൺ ടൈഗൂണ്‍ പുറത്തിറക്കി

Janayugom Webdesk
കൊച്ചി
September 23, 2021 6:30 pm

ഫോക്സ്‌വാഗൺ ടൈഗൂണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ടൈഗൂണ്‍ ലഭ്യമാണ്. 1.0എല്‍ ടിഎസ്ഐ ഡൈനാമിക് ലൈനിന് 10.49 ലക്ഷം രൂപ മുതലും 1.5 എല്‍ ടിഎസ്ഐ പെര്‍ഫോമന്‍സ് ലൈനിന് 14.99 ലക്ഷം രൂപ മുതലുമാണ് എക്സ്-ഷോറൂം പ്രാരംഭ വിലകള്‍. ആഗോളതലത്തില്‍ പ്രശംസ നേടിയ എംക്യുബി എഒ ഐഎന്‍ പ്ലാറ്റ്‌ഫോമില്‍ ഇന്ത്യ 2.0 പ്രോജക്ടിന് കീഴില്‍ വികസിപ്പിച്ചെടുത്ത മിഡ്-സൈസ് എസ് യു വി സെഗ്മെന്റിലെ ബ്രാന്‍ഡിന്റെ ആദ്യ ഉല്‍പ്പന്നമാണ് പുതിയ ഫോക്സ്‌വാഗൺ ടൈഗൂണ്‍.

ജര്‍മ്മന്‍ എന്‍ജിനീയേര്‍ഡ് എസ് യു വി ഡബ്‌ള്യു ടൈഗൂണ്‍ ഇന്ത്യയിലെ മിഡ്-സൈസ് എസ് യു വി സെഗ്മെന്റില്‍ ഒരു ഗെയിം ചേഞ്ചര്‍ ആയിരിക്കുമെന്നും മികച്ച ബില്‍ഡ് ക്വാളിറ്റി, സുരക്ഷ, അസാധാരണമായ ഡ്രൈവിംഗ് ഡൈനാമിക്സ് എന്നിവ ടൈഗൂണ്‍ വാഗ്ദാനം ചെയ്യുന്നുവെന്നും ഫോക്സ്‌വാഗൺ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ശ്രീ ആശിഷ് ഗുപ്ത പറഞ്ഞു.

6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഒട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുള്ള 1.0എല്‍ ടിഎസ്ഐ എഞ്ചിന്‍ ഓപ്ഷനില്‍ 115 പിഎസ് പവറും പരമാവധി 5000 മുതല്‍ 5500 വരെ ആര്‍പിഎമ്മും, 1750–4500 ആര്‍പിഎമ്മില്‍ 178 എന്‍എം ടോര്‍ക്കും ലഭിക്കുന്നു.1.5എല്‍ ടിഎസ്ഐ എഞ്ചിന്‍ 6‑സ്പീഡ് മാനുവല്‍, 7‑സ്പീഡ് ഡിഎസ്ജി ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. ഇത് 150 പിഎസ് പവറും 5000 മുതല്‍ 6000 ആര്‍പിഎമ്മും 1600–3500 ആര്‍പിഎമ്മില്‍ 250 എന്‍എം ടോര്‍ക്കും നല്‍കുന്നു. 1.5 എല്‍ ടിഎസ്ഐ എഞ്ചിനില്‍ ആക്റ്റീവ് സിലിണ്ടര്‍ ടെക്നോളജി, ഐഡില്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ടെക്നോളജി എന്നിവയും ഉള്‍ക്കൊള്ളുന്നു.

ക്രോം ആപ്ലിക്ക്, എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഡിആര്‍എല്‍ എന്നിവയുള്ള ഫ്രണ്ട് ഗ്രില്‍, ആര്‍ 17 മനില അലോയ് വീലുകള്‍ സി-ആകൃതിയിലുള്ള ഇന്‍ഫിനിറ്റി എല്‍ഇഡി ടെയില്‍ ലാമ്പ്,ആകര്‍ഷകമായ ലൈറ്റിംഗ്, വെന്റിലേറ്റഡ് ലെതര്‍ ഫ്രണ്ട് സീറ്റുകള്‍, ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിംഗ്, മികച്ച കണക്ടിവിറ്റി, മൈ ഫോക്സ്വാഗണ്‍ കണക്റ്റ് ആപ്പ് എന്നിവയാണ് ടൈഗൂണിന്റെ പ്രത്യേകതകള്‍.

ഫോക്‌സ്വാഗണില്‍ സുരക്ഷയ്ക്കാണ് മുന്‍ഗണന. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്സി), ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), 6 എയര്‍ബാഗുകള്‍, മള്‍ട്ടി-കൊളീഷന്‍ ബ്രേക്കുകള്‍, പിന്‍ഭാഗത്ത് 3 ഹെഡ് റെസ്റ്റുകള്‍, റിവേഴ്സ് ക്യാമറ, 3‑പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ഐഎസ്ഒഎഫ്ഐഎക്സ് ഹെഡ്‌റെസ്റ്റ്, ടയര്‍ പ്രഷര്‍ ഡിഫ്ലേഷന്‍ വാണിംഗ് സിസ്റ്റം എന്നി്ങ്ങനെ 40ലധികം സുരക്ഷാ സവിശേഷതകളോടെയാണ് ടൈഗൂണ്‍ വരുന്നത്. കുര്‍ക്കുമ യെല്ലോ, വൈല്‍ഡ് ചെറി റെഡ്, കാന്‍ഡി വൈറ്റ്, റിഫ്ളക്സ് സില്‍വര്‍, കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ എന്നിങ്ങനെ അഞ്ച് ബോഡി നിറങ്ങളില്‍ ടൈഗൂണ്‍ ലഭ്യമാകും.

ENGLISH SUMMARY:volkswagen launch tiguan from 10.49 lakh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.