21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

October 22, 2023
March 16, 2023
June 26, 2022
May 24, 2022
May 24, 2022
May 21, 2022
April 7, 2022
February 1, 2022
January 21, 2022
January 17, 2022

വീണ്ടും കൃഷ്ണകുമാറും റോയ് വര്‍ഗീസും

Janayugom Webdesk
അബുദാബി
May 21, 2022 8:15 pm

യുഎഇ മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ അബുദാബി കേരളാ സോഷ്യല്‍ സെന്ററിന്റെ പ്രസിഡന്റായി വി പി കൃഷ്ണകുമാറും വൈസ് പ്രസിഡന്റായി റോയ് ഐ വര്‍ഗീസും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ശക്തി തിയേറ്റേഴ്സിന്റെ പ്രതിനിധിയാണ് കൃഷ്ണകുമാര്‍. യുവകലാസാഹിതിയുടെ യുഎഇയിലെ സാരഥികളിലൊരാളും യുഎഇ സംഘടനാ കമ്മിറ്റിയുടെ കോ-ഓര്‍ഡിനേറ്റിങ് അസിസ്റ്റന്റ് സെക്രട്ടറിയുമാണ് റോയ്.

ഷെറിന്‍ വിജയനാണ് ജനറല്‍ സെക്രട്ടറി. നികേഷ് കുമാര്‍ വലിയവളപ്പില്‍ ട്രഷററും. കെ ബി ജയന്‍ (ഓഡിറ്റര്‍), ടി പി അയൂബ് (അസിസ്റ്റന്റ് ഓഡിറ്റര്‍), സുനില്‍ ഉണ്ണികൃഷ്ണന്‍, നിഷാം വെള്ളുത്തടത്തില്‍, പ്രദീപ് കുമാര്‍ കുറ്റിക്കോല്‍, റഫീഖ് ചാലില്‍ മുനമ്പത്ത്, ഇ എസ് ഉബൈദുള്ള, ഇ റഷീദ്, സജീഷ് സുകുമാരന്‍ നായര്‍, കെ സത്യന്‍, ഷബിന്‍ പ്രേമരാജന്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

യുഎഇ സാമൂഹ്യ ക്ഷേമ മന്ത്രാലയ പ്രതിനിധികളായ അബ്ദുള്ള അഹമ്മദ് ഹുസൈന്‍, മുഹമ്മദ് അല്‍ മുഹൈര്‍ബി, അഹമ്മദ് അബ്ദുള്ള ആദി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ജനറല്‍ബോഡിയില്‍ ലായിത അഹമ്മദ് വാര്‍ഷിക റിപ്പോര്‍ട്ടും സി കെ ബാലചന്ദ്രന്‍ വരവുചെലവു കണക്കുകളും എ എല്‍ സിയാദ് മുന്‍വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

യുഎഇ പ്രസിഡന്റ് ഷെയിഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്യന്റെ വിയോഗത്തില്‍ റോയ് വര്‍ഗീസ് അവതരിപ്പിച്ച അനുശോചന പ്രമേയത്തോടെയാണ് ജനറല്‍ബോഡി യോഗം ആരംഭിച്ചത്. ലോക കേരളസഭാംഗം എ കെ ബിരാന്‍ കുട്ടി, യേശുശീലന്‍, ടി എം സലിം, ടി കെ മനോജ്, സി പി ബിജിത് കുമാര്‍, എന്‍ മോഹനന്‍ എന്നിവര്‍ യോഗത്തെ അഭിവാദ്യം ചെയ്തു.

Eng­lish summary;VP Krish­naku­mar re-elect­ed Pres­i­dent of Abu Dhabi Ker­ala Social Cen­ter and Roy I. Vargh­ese re-elect­ed Vice President

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.