17 June 2024, Monday

Related news

October 22, 2023
March 16, 2023
June 26, 2022
May 24, 2022
May 24, 2022
May 21, 2022
April 7, 2022
February 1, 2022
January 21, 2022
January 17, 2022

അബുദാബിയില്‍ പാചകവാതക സംഭരണി പൊട്ടിത്തെറിച്ച് ഇന്ത്യക്കാരനടക്കം 2 പേര്‍ മരിച്ചു

Janayugom Webdesk
അബുദാബി
May 24, 2022 2:56 pm

യുഎഇ തലസ്ഥാനമായ അബുദാബിയില്‍ പാചകവാതക സംഭരണി തുടരെ രണ്ടു വട്ടം പൊട്ടിത്തെറിച്ച് ഇന്ത്യക്കാരനടക്കം 2 പേര്‍ മരിച്ചു. അഞ്ചുനിലക്കെട്ടിടം ഭാഗികമായി തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 120 പേര്‍ക്കു പരുക്കേറ്റു.

ഇതില്‍ സാരമായി പരുക്കേറ്റ് ആശുപത്രിയിലുള്ള 56 പേരില്‍ ചിലരുടെ നില ഗുരുതരമാണ്. വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അബുദാബി ഖാലിദിയ മാളിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

കെട്ടിടത്തില്‍ കോഴിക്കോട് സ്വദേശി ബഷീറും കണ്ണൂര്‍ സ്വദേശി അബ്ദുല്‍ഖാദറും ചേര്‍ന്നു നടത്തിയിരുന്ന ഫുഡ് കെയര്‍ റസ്റ്ററന്റ് പൂര്‍ണമായും തകര്‍ന്നു. സംഭവസമയത്ത് 8 ജീവനക്കാര്‍ റസ്റ്ററന്റിലുണ്ടായിരുന്നതായി ബഷീര്‍ മനോരമയോടു പറഞ്ഞു.

Eng­lish sum­ma­ry; Two peo­ple, includ­ing an Indi­an nation­al, were killed when a LPG tank explod­ed in Abu Dhabi

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.