രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ പ്രദര്‍ശന- വിപണനമേളയില്‍ സെമിനാര്‍ സെഷന്‍സില്‍ ഇന്ന് രാവിലെ 11 മണിക്ക് പോഷകാഹാരകുറവ് എങ്ങനെ പരിഹരിക്കാം, ഹീമോഗ്ലോബിന്‍ അളവ് എങ്ങനെ കൂട്ടാം. വിഷയാവതരണം; ഡോ. കെ പി റീത്ത, ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), 12 മണിക്ക് ഭക്ഷ്യ സുരക്ഷ പൊതുജനങ്ങള്‍ അറിയേണ്ടത്, ഫൂഡ്‌സ് ആന്റ് സെക്യൂരിറ്റി ആക്ട്. വിഷയാവതരണം; വി കെ പ്രദീപ്കുമാര്‍ (അസിസ്റ്റന്റ് കമ്മീഷണര്‍, ഫൂഡ് സെഫ്്റ്റി), 3 മണിക്ക് മാലിന്യ നിര്‍മ്മാര്‍ജനം വീടുകളില്‍ പൊതുനിരത്തുകളില്‍ മാലിന്യം നിക്ഷേപിച്ചാലുള്ള നടപടി ക്രമങ്ങള്‍— വിഷയാവതരണം; ബി എം മുസ്തഫ (റിസര്‍ച്ച് കോ-ഓര്‍ഡിനേറ്റര്‍ ഐആര്‍ടിസി-മുണ്ടൂര്‍്), 5.30ന് കലാ സാംസ്‌കാരിക പരിപാടികള്‍ ഉദ്ഘാടനം മുണ്ടൂര്‍ സേതുമാധവന്‍ (സാഹിത്യകാരന്‍), 5.45ന് വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്‍മാരുടെ പരിപാടി, വൈകുന്നേരം 6 മണിക്ക് ഗ്രാമപ്പൊലിമ- നാട്ടുപാട്ടുകളുടേയും ഗ്രാമീണ കലകളുടെയും അവതരണം,സാക്ഷാത്കാരം ജനാര്‍ദ്ദനന്‍ പുതുശ്ശേരിയും സംഘവും. 7.30ന് നാട്യ വിസ്മയം — ഭരതനാട്യം കച്ചേരി അവതരണം- വി പി മന്‍സിയ.
English summary; VP Mansia’s Bharatanatyam concert on ente Keralam stage palakkad today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.