22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024

വാട്‌സ്‌ആപ്പ്‌ സന്ദേശം ചോർത്തി; യൂത്ത്‌ കോൺഗ്രസ്‌ നേതാക്കൾക്ക്‌ സസ്‌പെൻഷൻ ;ഇരുവരും ഷാഫിപറമ്പില്‍ വിരുദ്ധര്‍

Janayugom Webdesk
July 21, 2022 1:12 pm

വിമാനത്തിലെ വധശ്രമ ഗൂഢാലോചനയിൽ യൂത്ത്‌ കോൺഗ്രസ്‌ ഔദ്യോഗിക വാട്‌സ്‌ആപ്പ്‌ ഗ്രൂപ്പിലെ ചാറ്റ്‌ പുറത്തായ സംഭവത്തിൽ രണ്ട്‌ നേതാക്കളെ സസ്‌പെൻഡ്‌ ചെയ്‌തു. സംസ്ഥാന വൈസ്‌ പ്രസിഡന്റുമാരായ എൻ എസ്‌ നുസൂർ എസ്‌ എം ബാലു എന്നിവരെയാണ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌. മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ നിർണായകമായ ചാറ്റ്‌ കഴിഞ്ഞ ദിവസം പുറത്തായിരുന്നു.

തുടർന്ന് സംസ്ഥാന വൈസ്‌ പ്രസിഡന്റായ കെ എസ്‌ ശബരീനാഥനെതിരെ കേസെടുത്ത്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. അച്ചടക നടപടിയെന്നാണ്‌ നേതൃത്വത്തിന്റെ വിശദീകരണം. യൂത്ത് കോൺഗ്രസ് ഔദ്യോഗിക വാട്‌സ്ആപ് ഗ്രൂപ്പിൽനിന്ന് സന്ദേശങ്ങൾ ചോർത്തിയത് ഗുരുതര സംഘടന പ്രശ്‌നമാണെന്ന് കെ എസ് ശബരീനാഥൻ പ്രതികരിച്ചിരുന്നു. യൂത്ത് കോൺഗ്രസിൽ സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ വിരുദ്ധ ചേരിയിലാണ് എൻ എസ് നുസൂറും എസ് എം ബാലുവും . യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിരത്തിലുയർന്ന പീഡന പരാതി അടക്കം പുറത്തായതിൽ നേതൃത്വത്തിന് കടുത്ത അമർഷം ഉണ്ടായിരുന്നുവാട്ട്സ്ആപ് ചാറ്റ് ചോർച്ചക്ക് പിന്നാലെ സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനെതിരെ ഇരുവരും ദേശീയ നേതൃത്വത്തിന് കത്തയച്ചിരുന്നു.

അതേസമയം സസ്പെൻഷൻ നടപടി ചാറ്റ് ചോർച്ചയിൽ ആണോ എന്ന് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.ഇരുവരും നേരത്തെ മുതൽ സംഘടന വിരുദ്ധ പ്രവർത്തനം നടത്തുന്നു എന്ന് നേതൃത്വം പറയുന്നു. കൂടുതൽ വിവരങ്ങൾ പിന്നാലെ പറയുമെന്നും യൂത്ത് കോൺഗ്രസ് നേതൃത്വം പറയുന്നു .കഴിഞ്ഞ ദിവസമാണ് എൻ എസ് നുസൂറും എസ് എം ബാലുവും ഉൾപ്പെടെ 12 സംസ്ഥാന നേതാക്കൾ ഷാഫി പറമ്പിലിനെതിരെ ദേശീയ അധ്യക്ഷന് കത്ത് നൽകിയത്.ഔദ്യോഗിക ഗ്രൂപ്പിൽ നിന്ന് നിരന്തരമായി ചാറ്റുകൾ ചോരുകയാണെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. ഇക്കാര്യം പലവട്ടം ബോധ്യപ്പെട്ടിട്ടും സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ നടപടിയെടുക്കുന്നില്ലെന്നായിരുന്നു ദേശീയ അധ്യക്ഷന് നൽകിയ കത്തിലെ പ്രധാന ആരോപണം 4 വൈസ് പ്രസിഡൻറുരും 4 ജനറൽ സെക്രട്ടറിമാരും 4 സെക്രെട്ടറിമാരും കത്തിൽ ഒപ്പിട്ടിരുന്നു.

ചാറ്റ് ചോർച്ച നേരത്തെ ഉണ്ടായിട്ടും നടപടി എടുത്തില്ലെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട് എൻ എസ് നുസൂറിനും എസ് എം ബാലുവിനും ഒപ്പം വൈസ് പ്രസിഡന്‍റ് റിയാസ് മുക്കോളി,എസ് ജെ പ്രേംരാജ് , ജനറൽ സെക്രട്ടറിമാരായ എം പി പ്രവീൺ,കെ എ ആബിദ് അലി,കെ എസ് അരുൺ,വി പി ദുൽഖിഫിൽ, സെക്രട്ടറിമാരായ മഞ്ജുക്കുട്ടൻ,അനീഷ് കാട്ടാക്കട,പാളയം ശരത്,മഹേഷ് ചന്ദ്രൻ എന്നിവരാണ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസന് കത്തയച്ചത്. ദേശീയ നേതൃത്വം നിയോഗിച്ച പ്രത്യേക സമിതിക്കുപോസും അച്ചടക്കം ലംഘനം നടത്തിയ ആളെ കണ്ടെത്താനായില്ലെന്നും കത്തിൽ പറയുന്നുണ്ട് .

ദേശീയ നേതൃത്വത്തിന്‍റെ നിലപാട് അറിഞ്ഞശേഷം ഓദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പ് ചോർന്നതിനെക്കുറിച്ച് പൊലീസ് കേസ് അടക്കം നൽകുന്നതും ഇവർ ആലോചിച്ചിരുന്നു. എന്നാൽ ഈ കത്ത് അയച്ചതിന് പിന്നാലെയാണ് എൻ എസ് നുസൂറിനേയും എസ് എം ബാലുവിനേയും മാത്രം ദേശീയ നേതൃത്വം സസ്പെൻഡ് ചെയ്തത്.യൂത്ത്‌ കോൺഗ്രസിന്റെ ഔദ്യോഗിക വാട്സാപ്പ്‌ ഗ്രൂപ്പിലെ ചാറ്റുകളുടെ സ്‌ക്രീൻഷോട്ട്‌ പുറത്തുപോയ സംഭവത്തിൽ സംഘടനാപരമായ പാളിച്ചയുണ്ടായോ എന്ന്‌ പരിശോധിക്കുമെന്ന്‌ യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിൽ.

വാട്സാപ്പ്‌ ഗ്രൂപ്പിലെ ചർച്ചയിൽ പങ്കെടുത്തിരുന്നോ എന്ന ചോദ്യത്തിന്‌ വ്യക്തമായ മറുപടിഷാഫി പറമ്പില്‍ അന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയില്ല അത്‌ സംഘടനയ്‌ക്കുള്ളിലെ കാര്യമാണെന്നായിരുന്നു പ്രതികരണം.

Eng­lish Sum­ma­ry: What­sApp mes­sage leaked; Youth Con­gress lead­ers sus­pend­ed; both opposed to Shafiparam

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.