28 April 2024, Sunday

Related news

April 28, 2024
April 28, 2024
April 27, 2024
April 27, 2024
April 27, 2024
April 27, 2024
April 27, 2024
April 27, 2024
April 26, 2024
April 26, 2024

കര്‍ഷകന്‍റെ ആത്മഹത്യ യാഥാര്‍ത്ഥ്യം പുറത്തു വന്നതോടെ മാളത്തിലൊളിച്ച് കോണ്‍ഗ്രസും, ബിജെപിയും

Janayugom Webdesk
തിരുവനന്തപുരം
November 20, 2023 12:27 pm

തകഴിയിലെ കര്‍ഷക ആത്മഹത്യയുടെ പേരില്‍ കോണ്‍ഗ്രസും, ബിജെപിയും നടത്തുന്ന പ്രചരണങ്ങള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയാകുന്നു. ഇതിന്‍റെ പേരില്‍ സംസ്ഥാനത്ത എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വ്യാജ ആരോപണങ്ങളാണ് ഇക്കൂട്ടര്‍ നടത്തുന്നതെന്നു തെളിഞ്ഞിരിക്കുന്നു. സംസ്ഥാന സർക്കാർ നൽകിയ പിആർഎസ് വായ്പ തിരിച്ചടക്കാത്തതാണ് ആത്മഹത്യക്ക് കാരണമെന്ന പ്രചരണമാണ് ബിജെപി സംസ്ഥാന സർക്കാരിനെതിരെ അഴിച്ച് വിട്ടത്. എന്നാൽ പിആർഎസ് ലോൺ അല്ല മരണകാരണമെന്ന് തെളിവുകൾ നിരത്തി മന്ത്രി തന്നെ വ്യക്തമാക്കിയതോടെ സർക്കാറിനെതിരെ ആരോപണം ഉന്നയിച്ചവർ ഇപ്പോള്‍ എവിടെയാണ്, സംസ്ഥാന സർക്കാർ കർഷകന്റ വായ്പ തിരിച്ചടക്കാതെ വന്നതോടെ പ്രസാദിന് ലോൺ നിഷേധിച്ചതെന്നാണ് ഒരുപറ്റം വലതുപക്ഷ മാധ്യമങ്ങളും പ്രതിപക്ഷ പാർട്ടികളും പ്രചരിപ്പിച്ചത്. 

എന്നാൽ .നെല്ല്സംഭരണ വകയിൽ 2019 ശേഷം 179 കോടി രൂപയാണ് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകാനുള്ള വിഹിതം ഇതിന്റെ കൃത്യമായ വിവരങ്ങൾ പുറത്തുവന്നതോടെയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ദേശീയ സംസ്ഥാന നേതാക്കൾ ആരോപണത്തില്‍ നിന്നും ഉള്‍വലിഞ്ഞത്. കേന്ദ്രം സംസ്ഥാനത്തിന് കുടിശിക നൽകാൻ ഉണ്ടെന്ന് അവരുടെ മന്ത്രിമാർ തന്നെ സമ്മതിച്ചതായി കഴിഞ്ഞദിവസം കൃഷി വകുപ്പ് മന്ത്രിയും വ്യക്തമാക്കി.ബിജെപി നേതാവ് കൂടിയായിട്ടുള്ള കർഷകന്റെ മരണം ആസൂത്രിതമായി സർക്കാരിനെതിരെ കൊണ്ടുവരാനാണ് ബിജെപി ശ്രമിച്ചത് ആത്മഹത്യയ്ക്ക് ശ്രമിച്ച കർഷകനെ ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ ലഭിക്കുന്നില്ല എന്ന പരാതിയിൽ 3 മണിക്കൂറിനുള്ളിൽ അവിടെ നിന്നും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

മെഡിക്കൽ കോളജിന്റെ റിപ്പോർട്ടുകൾ പ്രകാരം കൃത്യമായ ചികിത്സകനെ ലഭിച്ചിരുന്നു . ഇത് മറച്ചുവച്ചുകൊണ്ടാണ് ബിജെപി ഇതിനെതിരെയും പ്രചരണം നടത്തിയത്.അടുത്ത ദിവസം രാവിലെ കർഷകൻ മരണപ്പെട്ടതോടെ മണിക്കൂറുകൾക്കുള്ളിൽ ബിജെപിയുടെ സംസ്ഥാന ദേശീയ നേതാക്കൾ ആശുപത്രിയിൽ എത്തുകയും സർക്കാരിനെ കുറ്റപ്പെടുത്തുന്നതും മാധ്യമങ്ങളിലൂടെ പുറത്തുവന്നു. അതിനുശേഷം ഈ കർഷകന്റെ മൃതദേഹവുമായി റോഡിൽ കുത്തിയിരുന്ന് കൊണ്ട് പ്രതിഷേധ സമരങ്ങൾ നടത്തി.എന്നാൽ ഇതിനിടയിൽ കർഷകന്റെ സിബിൽ സ്കോർ താഴ്ന്നിട്ടില്ല, ലോൺലഭിക്കാത്തത് എന്ന കൃത്യമായ വിവരങ്ങൾ പുറത്തുവന്നതോടെയാണ് സമരത്തിന് മുന്നിൽ നിന്ന് പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് അടക്കം പിൻവാങ്ങേണ്ടി വന്നത്.

Eng­lish Summary:
When the real­i­ty of the farmer’s sui­cide came out, the Con­gress and the BJP fell into a ditch

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.