30 May 2024, Thursday

Related news

May 30, 2024
May 29, 2024
May 29, 2024
May 29, 2024
May 26, 2024
May 26, 2024
May 25, 2024
May 22, 2024
May 22, 2024
May 21, 2024

ബിജെപിക്ക് 5500 കോടി എവിടെ നിന്നു കിട്ടി; ബിജെപിക്ക് മുന്നിലേക്ക് ചോദ്യമെറിഞ്ഞ് കെജ്രിവാള്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 27, 2022 12:31 pm

ബിജെപിക്കെതിരെ ഗുരുതരാരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രിയും, ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍. കഴിഞ്ഞവര്‍ഷങ്ങളില്‍ ബിജെപി 277 എംഎല്‍എമാരെ വിലയ്ക്കുവാങ്ങിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍പറഞ്ഞു. 277 എംഎല്‍എമാര്‍ ബിജെപിയില്‍ വന്നിട്ടുണ്ടെന്നാണ് കണക്കാക്കുന്നതെന്ന് അദ്ദേ​ഹം പറഞ്ഞു. ബിജെപി ഓരോ എംഎല്‍എക്കും 20 കോടി രൂപ നല്‍കിയിരുന്നെങ്കില്‍ അവര്‍ 5,500 കോടി രൂപയയ്ക്കായിരിക്കും എംഎല്‍എമാരെ വാങ്ങിയതെന്നും കെജ്രിവാള്‍ പറഞ്ഞു.

സാധാരണക്കാരുടെ ചെലവില്‍ എംഎല്‍എമാരെ വാങ്ങാന്‍ ബിജെപി പണം മുഴുവന്‍ ഉപയോഗിക്കുന്നതിനാലാണ് വിലക്കയറ്റമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഒരു സീരിയല്‍ കില്ലര്‍ സര്‍ക്കാരുണ്ടെന്നും അത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുകയാണെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഇതുവരെ ഗോവ, അസം, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാര്‍, അരുണാചല്‍ പ്രദേശ്, മണിപ്പുര്‍, മേഘാലയ സര്‍ക്കാരുകളെ അവര്‍ മറിച്ചിട്ടു. ഇപ്പോള്‍ ഡല്‍ഹിയില്‍ എത്തിയിരിക്കുകയാണെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

ഡല്‍ഹി നിയമസഭയുടെ പ്രത്യേകസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.എനിക്ക് നിരവധി ഫോണ്‍ വിളികള്‍ വരുന്നു. എല്ലാം ഒ.കെ അല്ലേ എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ഒരാളുടെ പിന്തുണ പോലും കുറയില്ല എന്ന് കാണിക്കാന്‍ സഭയില്‍ ഒരു വിശ്വാസ വോട്ടെടുപ്പ്‌ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു. ബിജെപിയുടെ ഓപ്പറേഷന്‍ താമര വെറും ഓപ്പറേഷന്‍ ചെളിയായി മാറിയെന്നും കെജ്‌രിവാള്‍ പറഞ്ഞു. 14 മണിക്കൂറോളമാണ് റെയ്ഡ് നടന്നത്. ഒരു നാണയത്തുണ്ട്‌ പോലും കിട്ടിയില്ല. സ്വര്‍ണമോ, പണമോ, ഏതെങ്കിലും ഭൂമി, സ്വത്തിടപാടിന്റെ രേഖകളോ കിട്ടിയില്ല. നടന്നത് വ്യാജ റെയ്ഡാണെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

എല്ലാ ദേശവിരുദ്ധ ശക്തികളും ഡല്‍ഹിയിലെ എഎപി സര്‍ക്കാരിനെതിരേ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്. ഞങ്ങളുടേത് ഏറെ ജനപ്രീതി നേടിയ സര്‍ക്കാരാണ്. അതിനെ തകര്‍ക്കുകയാണ് ബിജെപി ലക്ഷ്യം. പക്ഷെ ഞങ്ങളെല്ലാം ഒരുമിച്ചാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പ് വരെ ഇത്തരം തെറ്റായ കേസുകളും വ്യാജ ആരോപണങ്ങളും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. 

ഡല്‍ഹി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി കോടികള്‍ എറിയുന്നു എന്ന് നേരത്തേയും ആംആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു. എന്നിട്ടും എംഎല്‍എമാര്‍ ആരും പാര്‍ട്ടി വിട്ട് പോകാത്തതില്‍ സന്തോഷവും അരവിന്ദ് കെജ്രിവാള്‍ പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടി മാറാന്‍ 40 എംഎല്‍എമാര്‍ക്ക് 20 കോടി രൂപ വീതം വാഗ്ദാനം ചെയ്തു എന്ന് ദിലീപ് പാണ്ഡെ ആണ് മാധ്യമങ്ങളോട് പറഞ്ഞത്. സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ ബിജെപിയ്ക്ക് 800 കോടിരൂപ എവിടെ നിന്ന് ലഭിച്ചു എന്ന് അന്വേഷിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

Eng­lish Summary:
Where did BJP get 5500 crores; Kejri­w­al throws a ques­tion at BJP

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.