27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 18, 2024
July 7, 2024
July 5, 2024
June 29, 2024
June 26, 2024
June 25, 2024
June 22, 2024
June 22, 2024
June 14, 2024
June 13, 2024

നാലുവയസുകാരന്റെ കൊലപാതകം; എന്തിനാണ് കുഞ്ഞിനെ കൊന്നത്, പൊലീസിന്റെ മുന്നില്‍വച്ച് സുചനയും ഭര്‍ത്താവും തമ്മില്‍ വഴക്ക്

Janayugom Webdesk
പനജി
January 14, 2024 3:11 pm

നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് സ്റ്റേഷനില്‍ മൊഴി നൽകാനെത്തിയ ഭർത്താവുമായി പ്രതി സൂചന സേത്ത് വഴക്കിട്ടതായി പൊലീസ്. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ 15 മിനിറ്റോളം വാക്കുതര്‍ക്കത്തിൽ ഏർപ്പെട്ടതായും പൊലീസ് പറഞ്ഞു.

ദമ്പതികൾ ഫയൽ ചെയ്ത വിവാഹമോചന ഹർജിയിൽ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കുട്ടിയെ അമ്മയായ സൂചന കൊലപ്പെടുത്തുന്നത്. മൊഴി നൽകാനെത്തിയ വെങ്കട്ടരാമന്‍ കുഞ്ഞിനെ എന്തിനാണ് കൊന്നതെന്ന് സുചനയോട് ചോദിച്ചു. എന്നാൽ താൻ കുട്ടിയെ കൊന്നില്ല എന്ന മറുപടിയാണ് സുചന നൽകിയത്. പൊലീസ് ചോദ്യം ചെയ്തപ്പോഴും താൻ തെറ്റു ചെയ്തിട്ടില്ലെന്നാണ് സുചന മറുപടി നൽകിയത്. ഉറങ്ങാൻ കിടന്നപ്പോൾ കുട്ടിക്ക് കുഴപ്പമുണ്ടായിരുന്നില്ലെന്നും രാവിലെ എഴുന്നേറ്റപ്പോൾ കുട്ടിയെ മരിച്ച നിലയിലാണ് കണ്ടതെന്നും സുചന മൊഴി നൽകി.

അന്വേഷണ ഉദ്യോഗസ്ഥനായ പരേഷ് നായിക് വിളിപ്പിച്ച പ്രകാരമാണ് വെങ്കട്ടരാമൻ ഗോവയിലെത്തി മൊഴി നല്‍കിയത്. കുഞ്ഞിനെ അവസാനമായി കണ്ടത് ‍‍‍ഡിസംബർ 10നാണെന്നും പിന്നീട് മകനെ കാണാൻ സുചന അനുവദിച്ചില്ലെന്നും വെങ്കട്ടരാമൻ മൊഴിനൽകി.

ഗോവയിലെ അപ്പാര്‍ട്ട്മെന്റില്‍വെച്ച് മകനെ കൊലപ്പെടുത്തിയ കേസിലാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘മൈന്‍ഡ്ഫുള്‍ എഐലാബ്’ എന്ന സ്റ്റാര്‍ട്ടപ്പിന്റെ സി.ഇ.ഒ.യും സഹസ്ഥാപകയുമായസുചന സേതി(39)നെ പോലീസ് അറസ്റ്റ് ചെയ്തത്. മകനെ കൊലപ്പെടുത്തിയശേഷം മൃതദേഹം ബാഗിലാക്കി ബെംഗളൂരുവിലേക്ക് കടക്കുന്നതിനിടെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Eng­lish Sum­ma­ry: ‘Why did you do this?’: Suchana Seth, her hus­band have brief con­fronta­tion at police station
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.