19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 7, 2024
May 23, 2024
May 12, 2024
July 15, 2023
June 20, 2023
December 10, 2022
October 31, 2022
September 11, 2022
September 3, 2022
August 31, 2022

സംസ്ഥാനത്ത് വ്യാപക നാശം

Janayugom Webdesk
തിരുവനന്തപുരം
August 2, 2022 11:20 pm

വിവിധ മേഖലകളില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ വ്യാപകനാശനഷ്ടം. കണ്ണൂർ ജില്ലയിൽ കണിച്ചാർ പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി.
നെടുപൊയില്‍-മാനന്തവാടി റോഡില്‍ മൂന്ന് കിലോമീറ്ററോളം ദൂരത്ത് റോഡ് തകര്‍ന്ന് ഗതാഗതം തടസപ്പെട്ടു. പൂളക്കുറ്റി വെള്ളറ കോളനിക്ക് സമീപമുണ്ടായ ഉരുള്‍പൊട്ടലില്‍ വെള്ളറ, പൂളക്കുറ്റി, നിടുംപുറംചാല്‍, നെല്ലാനിക്കല്‍, താഴെ വെള്ളറ കോളനി എന്നിവിടങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടായി.
പത്തനംതിട്ടയില്‍ അച്ചൻകോവിൽ, പമ്പ, മണിമല നദികളിൽ ജലനിരപ്പ് ഉയർന്നു. ജില്ലയില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. തിങ്കളാഴ്ച പമ്പാനദിയില്‍ കാണാതായ ആളെ കണ്ടെത്താനായില്ല.
എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നു. ആലുവ ശിവക്ഷേത്രം പൂര്‍ണമായും വെള്ളത്തിൽ മുങ്ങി. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറി. ഏലൂർ, കാലടി ചെങ്ങല്‍ മേഖലയിലും വെള്ളം കയറി. മൂവാറ്റുപുഴ പുളിന്താനത്തും വീടുകളില്‍ വെള്ളം കയറി. ഇന്നലെ ഉച്ചമുതല്‍ മഴ മാറി നിന്നതോടെ പെരിയാറിൽ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.
സമീപ ജില്ലകളില്‍ ഉള്‍പ്പെടെ മഴശക്തമായതോടെ ആലപ്പുഴയില്‍ കിഴക്കന്‍ വെള്ളത്തിന്റെ വരവ് ഗണ്യമായി വർധിച്ചു. കുട്ടനാട്ടിൽ വെള്ളത്തിന്റെ തോത് ക്രമാതീതമായി ഉയർന്നു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കൊല്ലം കണ്ണനല്ലൂരിന് സമീപം കുണ്ടുമണ്‍ പാണന്‍കുഴി ചീപ്പിന് സമീപം ഇത്തിക്കര ആറ്റില്‍ കുളിക്കാനിറങ്ങിയ നാല് യുവാക്കളില്‍ ഒരാളെ കാണാതായി. മൂന്ന് പേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
കോട്ടയത്ത് മഴയ്ക്ക് നേരിയ ശമനമുണ്ടായി. ഇതോടെ കിഴക്കൻ മേഖലയിൽ മീനച്ചിൽ, മണിമലയാറുകൾ കരകവിഞ്ഞുണ്ടായ വെള്ളം ഇറങ്ങിത്തുടങ്ങി.
മലപ്പുറത്തും കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചു. ഉരുൾപൊട്ടലിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ പരിയാപുരത്ത് അഞ്ച് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.
പാലക്കാട് ജില്ലയിൽ ഇന്നലെ ഉച്ചവരെ മഴ ശക്തമായതോടെ മംഗലം-പോത്തുണ്ടി-കാഞ്ഞിരപ്പുഴ‑മീങ്കരഡാം ഷട്ടറുകൾ ഉയർത്തി. നെല്ലിയാമ്പതിയിൽ മൂന്നിടങ്ങളിലും വടക്കഞ്ചേരി വണ്ടാഴിയിൽ രണ്ടിടത്തും ഉരുൾപൊട്ടൽ ഉണ്ടായി. 

Eng­lish Sum­ma­ry: Wide­spread dam­age in the state

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.