ഐക്കരക്കോണം, ഇഞ്ചത്തടം ഭാഗത്ത് കഴിഞ്ഞ ദിവസം കാട്ടുപന്നികള്‍ കാർഷിക വിളകൾ നശിപ്പിച്ചു. വാഴ, മരച്ചീനി, ചേന, തുടങ്ങിയ വിളകളാണ് പന്നി നശിപ്പിച്ചത്. ഇഞ്ചത്തടത്തിൽ, ശ്യം ഭവനിൽ, ശ്യാമിന്റെ കൃഷിയിടത്തിലെ വിളകളാണ് നശിപ്പിച്ചത്. മുൻപ് രാത്രികാലങ്ങളിൽ മാത്രമായിരുന്നു പന്നികൾ ഇറങ്ങിയിരുന്നത്. കുറച്ചു നാളുകളായി പകൽ സമയങ്ങളിലും പന്നികൾ ഒറ്റയ്ക്കും കൂട്ടമായും കൃഷിയിടങ്ങളിൽ നിലയുറപ്പിക്കുന്ന അവസ്ഥയാണ് ഈ പ്രദേശത്ത് ഉള്ളത്. ഇതു മൂലം ഈ പ്രദേശങ്ങളിലെ ജനങ്ങൾ പനിയുടെ ആക്രമണ ഭീതിയിലാണ്. പുനലൂർ മുനിസിപ്പൽ പ്രദേശത്തെ താഴെക്കടവാതുക്കൽ, കക്കോട്, വട്ടപ്പട, പ്ലാച്ചേരി എന്നിവിടങ്ങളിലെ കർഷകരാണ് പന്നി ശല്യം മൂലം ഏറെ ദുരിതത്തിലായിരിക്കുന്നത്. പന്നി ശല്യത്തിന് ശാശ്വതമായ പരിഹാരം കാണാൻ അധികൃതർ തയ്യാറാകണമന്നാണ് നാട്ടുകാരുടെ ആവശ്യം.
ENGLISH SUMMARY:Wild boar harassment severe; Destroyed agricultural crops
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.