പടിക്കൽ വയൽ ഓടക്കുണ്ടാം പൊയിൽ ബാലകൃഷ്ണന്റെ വീട്ടുപരിസരത്ത് നിന്നും ഏഴു കിലോയോളം കാട്ടു പന്നി ഇറച്ചിയും കള്ളതോക്കും പിടിച്ചെടുത്തു. ഇയാളുടെ വീട്ടിൽ നിന്ന് തിരകളും ഒരു തോക്കിന്റെ പാത്തിയും കണ്ടെടുത്തിട്ടുണ്ട്. കോഴിക്കോട് ഫോറസ്റ്റ് ഫ്ലയിംഗ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഫ്ലയിംഗ് സ്ക്വാഡും കക്കയം ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇറച്ചിയും തോക്കും കണ്ടെത്തിയത്.
റെയ്ഡിൽ ഫ്ലയിംഗ് സ്ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രഭാകരൻ പി, കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബൈജു നാഥ് ഇ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഷൈരാജ് ടി വി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആസിഫ് എ, ദേവാനന്ദ് എം, എംടിസുധീഷ്, ഷാനി, ഷിൽപ, ബിജേഷ് ഡ്രൈവർമാരായ പ്രകാശൻ ജിജീഷ് എന്നിവർ പങ്കെടുത്തു.
English Summary;Wild boar meat and a handgun were seized
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.