October 1, 2023 Sunday

Related news

October 1, 2023
September 29, 2023
September 28, 2023
September 28, 2023
September 28, 2023
September 28, 2023
September 25, 2023
September 25, 2023
September 24, 2023
September 23, 2023

ജെഡിയുവിന്റെ വിരുന്നിന് ശേഷം തെരുവ് നായ്ക്കളെ കാണാനില്ല; അന്വേഷണം വേണമെന്ന് ബിജെപി നേതാവ്

Janayugom Webdesk
ന്യൂഡല്‍ഹി
May 17, 2023 7:12 pm

ജനതാദൾ (യുണൈറ്റഡ്) പ്രസിഡന്റ് ലാലൻ സിങ്ങ് വിരുന്ന് നടത്തിയതിനുപിന്നാലെ തെരുവ് നായ്ക്കള്‍ അപ്രത്യക്ഷമായെന്ന് ബിജെപി നേതാവ്. ബിഹാറിലെ ബിജെപി നേതാവ് വിജയ് കുമാര്‍ സിന്‍ഹയാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി ഇറച്ചി ചോര്‍ ഉള്‍പ്പെടെയുള്ള വിരുന്ന് ലാലന്‍ സിങ് സംഘടിപ്പിച്ചരുന്നതായും അതിനുപിന്നാലെ നഗരത്തിലെ നൂറുകണക്കിന് നായ്ക്കളെ കാണാതായി എന്നും വിജയ് കുമാര്‍ പറയുന്നു. 

സംഭവത്തില്‍ അന്വേണഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘എല്ലാവരെയും പരിശോധിക്കണം, പാര്‍ട്ടിയില്‍ മദ്യം വിളമ്പിയിട്ടുണ്ടോ എന്നും അന്വേഷണവിധേയമാക്കണം’. അതേസമയം സ്വന്തം പാര്‍ട്ടിയില്‍ ഏത് മാംസമാണ് വിളമ്പിയതെന്ന് വെളിപ്പെടുത്തണമെന്ന് ജെഡിയു വക്താവ് അഭിഷേക് ഝാ പ്രതികരിച്ചു. 

Eng­lish Sum­ma­ry: Stray dogs miss­ing after JDU’s feast; BJP leader wants investigation

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.