17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

April 3, 2024
March 10, 2024
March 6, 2024
February 28, 2024
February 17, 2024
February 12, 2024
February 11, 2024
February 11, 2024
December 18, 2023
July 1, 2023

വന്യജീവി ആക്രമണം; ആറുവർഷത്തിനിടെ കൊല്ലപ്പെട്ടവർ 735 പേർ

Janayugom Webdesk
തൃക്കാക്കര
October 5, 2022 9:55 pm

വന്യജീവി ആക്രമണത്തിൽ സംസ്ഥാനത്ത് കഴിഞ്ഞ ആറ് വർഷത്തിനിടെ മരണമടഞ്ഞവർ 735 പേര്‍. വന്യജീവി ആക്രമണത്തിലെ ഇരകൾക്കും കുടുംബങ്ങൾക്കുമായി 2016 ഓഗസ്റ്റ് മുതൽ 2021 ജൂലൈ വരെ 48,60, 16,528 രൂപ സർക്കാർ വിതരണം ചെയ്തതായും വനം വകുപ്പ് വ്യക്തമാക്കി.
പൊതു പ്രവർത്തകൻ രാജു വാഴക്കാലക്ക് ലഭിച്ച വിവരാവകാശ രേഖയിലാണിത്. പാമ്പുകടിയേറ്റ് മരിച്ചവരുടെ കുടുംബങ്ങളും ധനസഹായം ലഭിച്ചവരിൽപ്പെടുന്നുണ്ട്. വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും സ്ഥായിയായി അംഗഭംഗം വന്നവർക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയുമാണ് ധനസഹായമായി നൽകുന്നത്. വനത്തിന് പുറത്തുവച്ച് പാമ്പുകടിയേറ്റ് മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ നൽകും.
2021–22 കാലയളവിലാണ് ഏറ്റവും കൂടുതൽ നഷ്ടപരിഹാരത്തുക (12.53 കോടി രൂപ) വിതരണം ചെയ്തത്. 2020–21ൽ 8.41 കോടി രൂപ, 2019–20ൽ 9.12 കോടി രൂപ, 2018–19 ൽ 8.65 കോടി രൂപ, 2017–18 ൽ 8.62 കോടി രൂപ, 2016–17 ൽ 1.25 കോടി രൂപ എന്നിങ്ങനെ ധനസഹായമായി നൽകിയിട്ടുണ്ടെന്നും വിവരാവകാശ രേഖയിൽ പറയുന്നു. 

Eng­lish Sum­ma­ry: Wildlife attacks; 735 peo­ple were killed in six years

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.