3 May 2024, Friday

Related news

March 12, 2024
February 11, 2024
January 25, 2024
January 18, 2024
October 31, 2023
September 26, 2023
September 22, 2023
September 1, 2023
August 29, 2023
August 21, 2023

വയനാട്ടില്‍ മന്ത്രവാദം;19കാരിയെ അപരിചിതര്‍ക്കൊപ്പം നിലത്ത് കിടത്തി ഉരുട്ടുന്ന ആഭിചാരക്രിയ

എതിര്‍ത്തതിന് ശാരീരിക പീഡനവും വധശ്രമവും; ഭര്‍തൃമാതാവിനും ഭര്‍ത്താവിനുമെതിരെ കേസെടുത്തു
web desk
June 16, 2023 3:07 pm

വയനാട് ‌വാളാടില്‍ യുവതിയെ ശാരീരികമായി പീഡിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം. 19 വയസുകാരിക്കാണ് മന്ത്രവാദത്തിന്റെ പേരില്‍ പീഡനമേല്‍ക്കേണ്ടിവന്നത്. ഒൻപത്‌ മാസങ്ങൾക്ക്‌ മുൻപ് പനമരം കൂളിവയലിലെ ഇക്ബാൽ എന്നയാളെ വിവാഹം കഴിച്ച അന്നുമുതൽ പീഡനം നേരിട്ടുവെന്ന് യുവതി പരാതിപ്പെട്ടു. ഭര്‍ത്താവിന്റെ മാതാവ് ആയിഷയാണ് വീട്ടിലെ ദുര്‍മന്ത്രവാദി. അവരുടെ ചെയ്തികളെ എതിര്‍ത്തതോടെയാണ് പീഡനം തുടങ്ങിയത്.

നാശത്തിന്റെ കുട്ടികളെ പ്രസവിക്കുമെന്ന് പറഞ്ഞ് ഭര്‍തൃമാതാവ് അടിച്ചു. ഭര്‍ത്താവ് ഇക്ബാല്‍ തന്നെ നിലത്തേക്ക് തള്ളിയിട്ട് പരിക്കേല്‍പ്പിച്ചു. ഭര്‍ത്താവിന്റെ അടുത്ത ബന്ധുക്കളായ ഷഹര്‍ബാന്‍, ഷമീര്‍ എന്നിവരും മർദ്ദിച്ചു. ക്രൂര മര്‍ദ്ദനത്ത തുടര്‍ന്ന് നാല് തവണ താന്‍ ചികിത്സതേടിയിട്ടുണ്ടെന്നും യുവതി പറയുന്നു.

ദിവസങ്ങളോളം ഉറങ്ങാന്‍ സമ്മതിക്കാതെ മന്ത്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിച്ചു. മന്ത്രവാദ ചികിത്സക്ക് എത്തുന്നവരെ പരിചരിക്കാൻ ‍ നിര്‍ബന്ധിച്ചു. അപരിചിതരായവർക്കൊപ്പം നിലത്ത്‌ കിടന്ന് ഉരുളുകയും മറ്റുമുള്ള വിചിത്ര മന്ത്രവാദ ആചാരങ്ങളാണ്‌ വീട്ടിൽ നടന്നതെന്ന് യുവതി പറയുന്നു. ഇതിനായി പ്രത്യേകം മുറിയൊരുക്കി. എതിർത്താൽ വലിച്ചിഴച്ച്‌ മറ്റുള്ളവർക്ക്‌ മുന്നിലൂടെ മുറിയിലെത്തിക്കും. വധശ്രമവും ഭക്ഷണം നിഷേധിക്കുന്നതും പതിവായതോടെ സ്വന്തം വീട്ടിലേക്ക്‌ രക്ഷപ്പെട്ട് പോന്നശേഷം പനമരം പൊലീസില്‍ പരാതി നല്‍കിയെന്നും യുവതി പറഞ്ഞു.

Eng­lish Sam­mury: Witch­craft indoors-19-year-old girl was tried to be killed by her hus­band and mother-in-law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.