15 November 2024, Friday
KSFE Galaxy Chits Banner 2

യുകെയില്‍ ബേബി ഫോര്‍മുല ക്ഷാമം രൂക്ഷം; 118 ലിറ്റര്‍ മുലപാല്‍ നല്‍കാനൊരുങ്ങി ഒരമ്മ

Janayugom Webdesk
ലണ്ടൻ
May 16, 2022 4:20 pm

യുകെയില്‍ ബേബി ഫോര്‍മുല ക്ഷാമം തുടരുന്നതിനിടെ യുഎസിലെ യൂട്ടായിൽ നിന്നുള്ള ഒരു സ്ത്രീ 118 ലിറ്ററോളം (4000 ഔണ്‍സ്) സ്വന്തം മുലപ്പാൽ വില്‍ക്കാനൊരുങ്ങുന്നു. അലിസ്സ ചിറ്റിയെന്ന യുവതിയാണ് യുകെയിലെ കുഞ്ഞുങ്ങള്‍ക്കായി സ്വന്തം മുലപ്പാല്‍ നല്‍കാമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയത്.

ഒരൗണ്‍സിന് ഒരു ഡോളര്‍ എന്ന നിരക്കില്‍ മുലപ്പാല്‍ വില്‍ക്കുമെന്ന് അലിസ്സ പറഞ്ഞു. 12 മാസം താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍ക്കുന്ന ഭക്ഷണമാണ് ബേബി ഫോര്‍മുല. കഴിഞ്ഞ കുറെ നാളുകളായി യുഎസില്‍ കടുത്ത ക്ഷാമമാണ് ഇതിന് നേരിടുന്നത്. ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ മാതാപിതാക്കളും വലിയ ആശങ്കയിലാണ്.

യുഎസില്‍ 40 ശതമാനം ബേബി ഫോര്‍മുല ക്ഷമാമാണ് അനുഭവപ്പെടുന്നതെന്നാണ് വിവരം. ഇതിനെത്തുടര്‍ന്ന് അലിസയെപ്പോലെ നിരവധി അമ്മമാരാണ് യുഎസില്‍ മുലപ്പാല്‍ വില്‍പ്പന നടത്തുന്നത്.

Eng­lish summary;Woman sell­ing 118 litres of her own breast milk to help families

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.