20 June 2025, Friday
KSFE Galaxy Chits Banner 2

Related news

April 2, 2025
March 24, 2025
March 21, 2025
March 19, 2025
March 17, 2025
February 28, 2025
February 28, 2025
February 23, 2025
February 22, 2025
February 21, 2025

തൊഴിലാളികൾ പണിമുടക്കി; തോട്ടം മേഖല സ്തംഭിച്ചു

സ്വന്തം ലേഖകൻ
മൂന്നാർ
May 18, 2023 8:29 pm

തോട്ടം തൊഴിലാളികളുടെ ശമ്പള വർധനവ് അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ദേവികുളം എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ (എഐടിയുസി) ആഹ്വാനം ചെയ്ത സൂചനാ പണിമുടക്കിൽ ദേവികുളത്തെ തോട്ടം മേഖല സ്തംഭിച്ചു.
എഐടിയുസിയ്ക്കൊപ്പം മറ്റു യൂണിയനുകളിലെ തൊഴിലാളികളും സമരത്തിൽ പങ്കെടുത്തതോടെ തോട്ടം മേഖല നിശ്ചലമായി. തോട്ടം മേഖലയിലെ കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ ലിമിറ്റഡ് കമ്പനി, ഹാരിസൺസ് മലയാളം, തലയാർ എന്നീ കമ്പനികളിലായി പണിയെടുക്കുന്ന ഇരുപതിനായിരത്തോളം തൊഴിലാളികളാണ് സമരത്തിൽ പങ്കെടുത്തത്.
കാലാവധി കഴിഞ്ഞിട്ടും ശമ്പളക്കരാർ പുതുക്കി നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. 2022 ജനുവരി പഴയ കരാർ അവസാനിച്ചിരുന്നു. 431.66 രൂപയായിരുന്നു തൊഴിലാളികളുടെ ദിവസ വേതനമായി നൽകി വന്നിരുന്നത്. നിരവധി തവണ ചേർന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റികളിൽ 2022 ജനുവരി മുതൽ വേതന വർധനവ് നടപ്പിൽ വരുത്താമെന്ന് ഉറപ്പു ലഭിച്ചിരുന്നുവെങ്കിലും നടപടി ഉണ്ടായിട്ടില്ല.
എൽഡിഎഫ് സർക്കാരിന്റെ തുടർ ഭരണത്തിന്റെ ആരംഭം മുതൽ തോട്ടം തൊഴിലാളികളുടെ ശമ്പളം 700 രൂപ ആക്കി ഉയർത്തണമെന്ന് യൂണിയൻ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് തൊഴിൽമന്ത്രി ഉറപ്പു നൽകിയിരുന്നങ്കിലും ഇതുവരെ ആവശ്യം നടപ്പിലാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ സമരത്തിലേക്ക് പോകുകയല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഇല്ലായെന്നാണ് യൂണിയൻ നേതാക്കൾ വ്യക്തമാക്കുന്നത്. പ്രശ്നങ്ങളിൽ തീരുമാനമുണ്ടാകാത്ത സാഹചര്യത്തിൽ ശക്തമായ സമരങ്ങളിലേക്ക് തൊഴിലാളികൾ നീങ്ങുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.

eng­lish sum­ma­ry; Work­ers went on strike; The plan­ta­tion sec­tor has stagnated

you may also like this video;

Kerala State - Students Savings Scheme

TOP NEWS

June 20, 2025
June 20, 2025
June 20, 2025
June 19, 2025
June 19, 2025
June 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.