ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജമൈക്കയുടെ ഷെല്ലി ആൻ ഫ്രേസർ വേഗറാണി. 10.67 സെക്കന്റില്‍ ഫിനിഷ് ചെയ്ത ഷെല്ലി അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ 100 മീറ്ററില്‍ വേഗ റെക്കോഡും സ്വന്തം പേരിലാക്കി. 10.73 സെക്കന്റില്‍ ഫിനിഷ് ചെയ്ത ജമൈക്കയുടെ തന്നെ ഷെരിക്ക ജാക്‌സണ്‍ വെള്ളിയും 10.81 സെക്കന്റില്‍ ഫിനിഷ് ചെയ്ത ഒളിമ്പിക് ജേതാവ് കൂടിയായ എലൈന്‍ തോംസണ്‍ വെങ്കലും നേടി. ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 100 മീറ്ററില്‍ ഇതാദ്യമായാണ് ഒരു രാജ്യം മൂന്ന് മെഡലുകളും സ്വന്തമാക്കുന്നത്. ബ്രിട്ടന്റെ ദിന ആഷർ സ്മിത്ത് ദേശീയ റെക്കോഡ് മറികടന്നെങ്കിലും പോഡിയത്തിലെത്താനായില്ല. നേരത്തെ പുരുഷന്‍മാരുടെ 100 മീറ്റര്‍ മത്സരത്തിലെ മൂന്ന് മെഡലുകളും സ്വന്തം കാണികള്‍ക്ക് മുന്നില്‍ അമേരിക്ക തൂത്തുവാരിയിരുന്നു. 9.86 സെക്കന്റില്‍ ഫിനിഷ് ചെയ്ത ഫ്രഡ് കെര്‍ലിക്കിനാണ് സ്വര്‍ണം.
110 മീറ്റര്‍ ഹര്‍ഡില്‍സില്‍ അമേരിക്കയുടെ ഗ്രാന്‍ഡ് ഹോളോവെ ലോക കിരീടം നിലനിര്‍ത്തി. ഹോളോവെ 13.03 സെക്കന്റില്‍ ഫിനിഷ് ചെയ്തപ്പോള്‍ 13.08 സെക്കന്റില്‍ ഫിനിഷ് ചെയ്ത ട്രെയ് കണ്ണിങ്ഹാം വെള്ളിയും 13.17 സെക്കന്റില്‍ ഫിനിഷ് ചെയ്ത് സ്‌പെയ്‌നിന്റെ ആസിയര്‍ മാര്‍ട്ടിനസ് വെങ്കലവും നേടി.
English Summary:World 100m Title In Jamaican
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.