15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 10, 2024
October 28, 2024
October 27, 2024
October 22, 2024
October 17, 2024
October 14, 2024
October 14, 2024
October 4, 2024
September 28, 2024

വിവാഹത്തിന് വിസമ്മതിച്ച പെണ്‍കുട്ടിയെ ചവിട്ടിമെതിച്ച് യുവാവ്: വീഡിയോ വൈറലായതിനെത്തുടര്‍ന്ന് യുവാവിനെ പിടികൂടി പൊലീസ്

Janayugom Webdesk
ഭോപ്പാൽ
December 25, 2022 7:21 pm

വിവാഹത്തിന് വിസമതിച്ച പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച് യുവാവ്. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം. വിവാഹം കഴിക്കാൻ വിസമ്മതിച്ച 19 കാരിയായ യുവതിയെ 24 കാരനായ കാമുകന്‍ തന്നെയാണ് ക്രൂരമായി മർദിച്ചത്. 

ആദ്യം കൈപിടിച്ച് നടക്കുന്ന ദമ്പതികൾ കൈപിടിച്ച് നടക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കാണിക്കുന്നുണ്ട്. പെട്ടെന്ന് യുവാവ് പെണ്‍കുട്ടിയെ തല്ലുന്നതും തലമുടിയിൽ പിടിച്ച് നിലത്തടിക്കുന്നതും ചവിട്ടുന്നതും കാണാം. യുവാവിന്റെ സുഹൃത്ത് ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൽ പെണ്‍കുട്ടി അബോധാവസ്ഥയിലായി. 

യുവാവിന്റെ സുഹൃത്ത് ഉള്‍പ്പെടെ രണ്ട് പേർക്കെതിരെയും ഐടി ആക്‌ട് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത പോലീസ്, പ്രതിയായ പങ്കജ് ത്രിപാഠിയേയും വീഡിയോ റെക്കോർഡ് ചെയ്ത ആളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ദിവസങ്ങളോളം ഒളിവിലായിരുന്ന പങ്കജ് ത്രിപാഠിയെ ഉത്തർപ്രദേശിലെ മിർസാപൂരിൽ നിന്നാണ് പിടികൂടിയത്. ഇരുവരെയും പൊലീസ് ഇപ്പോൾ ചോദ്യം ചെയ്യുകയാണ്.

വഴിയരികിൽ അബോധാവസ്ഥയിൽ കിടക്കുന്ന യുവതിയെ നാട്ടുകാരാണ് കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്.
വൈറലായ വീഡിയോയുടെ അടിസ്ഥാനത്തിൽ പോലീസ് യുവാവിനെതിരെ കേസെടുത്തു. വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാൾക്കെതിരെ ഇരയായ യുവതി പരാതി നൽകിയതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ ഐടി വകുപ്പ് കേസെടുത്തു. 

Eng­lish Sum­ma­ry: Young man tram­ples girl who refused to mar­ry: Video goes viral

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.