26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 23, 2025
April 22, 2025
April 21, 2025
April 21, 2025
April 19, 2025
April 19, 2025
April 17, 2025
April 17, 2025
April 14, 2025
April 14, 2025

അമ്മയെ കഴുത്തറുത്ത് കൊന്ന യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Janayugom Webdesk
July 10, 2022 9:23 am

അമ്മയെ കഴുത്തറുത്ത് കൊന്ന യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുംബൈയില്‍ മുളുണ്ട് വര്‍ധമാന്‍ നഗറിലാണ് സംഭവം. പ്രദേശത്തെ ഹൗസിംഗ് സൊസൈറ്റിയിലെ ഫ്‌ലാറ്റിന് പുറത്ത് രക്തക്കറ കണ്ട് അയല്‍വാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

21 കാരനായ ജയേഷ് പഞ്ചല്‍ തന്റെ 46 കാരിയായ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കവെയാണ് പിടിയിലായത്. സ്വത്തുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ വിഷാദത്തിലായിരുന്ന ഇയാള്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് അമ്മയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

കൊലപാതകത്തിന് ശേഷം മുളുണ്ട് റെയില്‍വേ സ്റ്റേഷനിലെത്തിയ പ്രതി ലോക്കല്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ശ്രദ്ധയില്‍ പെട്ട റെയില്‍വേ പൊലീസാണ് (ജിആര്‍പി) ജയേഷിനെ രക്ഷിച്ചതും ആശുപത്രിയിലെത്തിച്ചതും. സംഭവ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഫ്‌ലാറ്റില്‍ പ്രവേശിച്ചപ്പോള്‍, അമ്മയെ രക്തത്തില്‍ കുളിച്ചു കിടക്കുന്നതായാണ് കണ്ടെത്തിയത്.

ഗുജറാത്തി ഭാഷയില്‍ എഴുതിയ കുറിപ്പും കത്തിയും പൊലീസ് കണ്ടെടുത്തു. മരിച്ച സ്ത്രീയുടെ ഭര്‍ത്താവിനെ വിളിച്ചു ചോദ്യം ചെയ്തപ്പോഴാണ് സ്വത്ത് പ്രശ്നത്തില്‍ മകന്‍ വിഷാദത്തിലായിരുന്നതായി പൊലീസിനോട് പറഞ്ഞത്. പ്രതിക്കെതിരെ കൊലപാതകത്തിന് ഐപിസി സെക്ഷന്‍ 302 പ്രകാരം കേസെടുത്തു.

Eng­lish sum­ma­ry; young man who killed his moth­er jumped in front of the train and tried to com­mit suicide

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.