26 July 2024, Friday
KSFE Galaxy Chits Banner 2

രാജ്യത്ത് വീണ്ടും സിക വൈറസ് ബാധ: 67 കാരനില്‍ സിക വൈറസ് ബാധ സ്ഥിരീകരിച്ചു

Janayugom Webdesk
പൂനെ
December 3, 2022 10:39 am

മഹാരാഷ്ട്രയിലെ പൂനെയിലെ ബവ്‌ധാൻ പ്രദേശത്ത് 67 കാരനായ ഒരാള്‍ക്ക് സിക വൈറസ് ബാധിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. നാസിക്ക് സ്വദേശിയായ ഇയാൾ നവംബർ ആറിന് പൂനെയിൽ എത്തിയിരുന്നു. നവംബർ 16 ന്, പനി, ചുമ, സന്ധി വേദന, ക്ഷീണം എന്നിവയെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ ജഹാംഗീർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നവംബർ 18 ന് ഇദ്ദേഹത്തിന് സിക സ്ഥിരീകരിച്ചു. നിലവില്‍ സങ്കീര്‍ണതകളൊന്നുമില്ലെന്നും ചികിത്സ തുടരുകയാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. 

പ്രധാനമായും പകൽ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകിലൂടെ പകരുന്ന വൈറസ് മൂലമുണ്ടാകുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങളിൽ നേരിയ പനി, തിണർപ്പ്, കൺജങ്ക്റ്റിവിറ്റിസ്, പേശികളിലും സന്ധികളിലും വേദന, അസ്വാസ്ഥ്യം അല്ലെങ്കിൽ തലവേദന എന്നിവ ഉൾപ്പെടുന്നു.
1947ൽ ഉഗാണ്ടയിലെ സിക്ക വനത്തിൽ കണ്ടെത്തിയതിനുശേഷം, ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, പസഫിക് ദ്വീപുകൾ എന്നിവിടങ്ങളിൽ നിന്ന് നിരവധി സിക കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

Eng­lish Sum­ma­ry: Zika virus infec­tion again in the coun­try: Zika virus infec­tion was con­firmed in a 67-year-old man

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.