Sunday
19 Aug 2018

Most Trending

സഹായം പ്രവഹിക്കുന്നു; അവശ്യ സാധനങ്ങളുമായി കണ്ടെയ്‌നർ ചെങ്ങന്നൂരേയ്ക്ക്

തിരുവനന്തപുരം : പ്രളയ ബാധിത മേഖലകളിലുള്ളവർക്കുള്ള സഹായ പ്രവാഹം തുടരുന്നു. തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തുറന്ന കളക്ഷൻ സെന്ററുകൡലേക്ക് അവശ്യ സാധനങ്ങളുമായി നൂറുകണക്കിന് ആളുകൾ എത്തിക്കൊണ്ടിരിക്കുകയാണ്. കിഴക്കേക്കോട്ട കോട്ടയ്ക്കകം പ്രിയദർശിനി ഹാളിൽ ശേഖരിച്ച അവശ്യ വസ്തുക്കളുമായി വലിയ കണ്ടെയ്‌നർ ഇന്നു രാവിലെ...

ഞാനും സിറ്റിസൺ ജേർണലിസ്റ്റ്

മുമ്പൊരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ല എനിക്കുമുണ്ട്  റിപ്പോർട്ട് ചെയ്യാൻ  എന്‍റെ നാട്ടിലെ പ്രളയം ദുരന്തം ഒഴുക്കിക്കളഞ്ഞ നാട്ടിടങ്ങൾ വീട് ശവക്കല്ലറയായ കുടുംബങ്ങൾ ജീവനുവേണ്ടിയുള്ള ഒടുങ്ങാത്ത പലായനം... ഇത് എന്‍റെയും കഥയാണ്. അത് ഇപ്പോഴുള്ള ജേണലിസ്റ്റുകൾക്കു ഒറ്റക്ക് പറഞ്ഞു തീർക്കാനാവില്ല ജനയുഗം ഓൺലൈൻ ഇനി മുതൽ പേജുകൾ ആ...

സ്നേഹപ്രവാഹം…

മഴക്കെടുതിയില്‍ ദുരിതത്തിലായവര്‍ക്കായി അവശ്യവസ്തുക്കളുടെ ശേഖരം പങ്കിടുകയാണ് ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍. വ്യക്തികളും സംഘടനകളും സഹായ വസ്തുക്കളുടെ സാന്ത്വനം പകരുകയാണ്. വിദ്യാര്‍ഥി കൂട്ടായ്മകളും സഹായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. ഫെയ്സ്ബുക്കില്‍ നിന്ന് കളഞ്ഞുകിട്ടിയ ഒരു വീഡിയോ... വെള്ളപ്പൊക്കത്തില്‍ നിസ്സഹായനായി നില്‍ക്കുന്നുവെങ്കിലും ഏത് മാര്‍ഗ്ഗം സ്വീകരിച്ചും...

ദുരിതമനുഭവിക്കുന്നവർക്ക് ഒരു കൈ സഹായവുമായി മത്സ്യതൊഴിലാളികളും

വിഴിഞ്ഞത്ത് നിന്നുള്ള വള്ളങ്ങൾ രക്ഷാപ്രവർത്തനത്തിന് കൊണ്ടുപോകാനായി മത്സ്യതൊഴിലാളികൾ വാഹനത്തിലേക്ക് കയറ്റുന്നു വിഴിഞ്ഞം: സംസ്ഥാനത്ത് ദുരിതമനുഭവിക്കുന്നവർക്ക്  ഒരു കൈ സഹായവുമായി മത്സ്യതൊഴിലാളികളും. കടൽത്തിരകളോട്   മല്ലടിച്ച  കരുത്തുമായി വിഴിഞ്ഞം ഉൾപ്പെടെയുള്ള തീരങ്ങളിൽ നിന്നുള്ള വൻ സംഘം ഇന്നലെയാണ്  തങ്ങളുടെ വള്ളങ്ങളുമായി ദുരന്തമേഖലകളിൽ എത്തിയത്. അപ്രതീക്ഷിതമായി ആർത്തലച്ചെത്തിയ...

കുതിരാനില്‍ ഗതാഗതം നിശ്ചലം

തൃശൂര്‍: മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം മുടങ്ങിയ തൃശൂര്‍ പാലക്കാട് ദേശീയപാതയില്‍ ഗതാഗതം പുന:സ്ഥാപിക്കാന് കഴിഞ്ഞിട്ടില്ല. കുതിരാനില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ് ഈ റോഡില്‍ ഗതാഗതം മുടങ്ങിയത്. ചരക്കുലോറികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഇന്നലെ ലോറിക്ക് മുകളില്‍ ഇടിഞ്ഞുവീണ മണ്ണ് നീക്കം...

ദുരിതബാധിതര്‍ക്കായി സഹായമെത്തിക്കാം

കോഴിക്കോട്: കഴിഞ്ഞ ദിനങ്ങളിലുണ്ടായ മഴക്കെടുതിയില്‍ സകലതും നഷ്ടപ്പെട്ട ആയിരങ്ങള്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. വീടും കുടിയുമുപേക്ഷിച്ച് ഉടുതുണിയും കൊണ്ട് ദുരന്തമുഖത്തുനിന്ന് ഓടിക്കയറിയവരാണവരില്‍ പലരും. തലമുറകളുടെ സമ്പാദ്യം മുഴുവന്‍ പ്രളയം തല്ലിതകര്‍ത്ത് ഒഴുക്കി കളഞ്ഞിരിക്കുന്നു. സര്‍വ്വവും നഷ്ടപ്പെട്ട അവരുടെ ഉള്ളില്‍ ഇരുട്ടാണ്....

കുറയുന്നു: ഇടുക്കി 2401.92, മുല്ലപ്പെരിയാർ 140

തൊടുപുഴ: ഇടുക്കി - മുല്ലപ്പെരിയാര്‍ അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴയില്‍ നേരിയ കുറവ്. ഇടുക്കി 2401.92, മുല്ലപ്പെരിയാർ 140. അണക്കെട്ടുകളിലെ ജലനിരപ്പിൽ ചെറിയ കുറവ് രേഖപ്പെടുത്തി. സെക്കന്റില്‍ 15 ലക്ഷം ലിറ്റര്‍ വെള്ളം തുറന്നുവിട്ടിട്ടും അനക്കമില്ലാതെ നിന്ന ഇടുക്കിയിലെ ജലനിരപ്പ്, 0.28 അടി കുറഞ്ഞ്...

കേടായ വാഹനങ്ങള്‍ നന്നാക്കാന്‍ സഹായവുമായി നിസാന്‍

സൗജന്യ ടോയിങ്ങ് സേവനവും ഇന്‍ഷ്വറന്‍സ് ക്ലെയിമിനും സെറ്റില്‍മെന്റിനും പ്രത്യേക ഹെല്‍പ് ഡെസ്‌ക്ക് കൊച്ചി: സംസ്ഥാനത്തുണ്ടായ പ്രളയ കെടുതിയുടെ പശ്ചാത്തലത്തില്‍ കേടായ വാഹനങ്ങള്‍ നന്നാക്കാന്‍ ഉപഭോക്താക്കള്‍ക്ക് സമഗ്രമായ സേവന സഹായവുമായി നിസാനും ഡാറ്റ്‌സനും രംഗത്തെത്തി.  കേടായ കാറുകള്‍ നന്നാക്കാനായി പ്രത്യേക എമര്‍ജന്‍സി റിപ്പയര്‍ ടീമിനെയും...

കനത്തമഴയിൽ കരകവിഞ്ഞൊഴുകുന്ന ഇത്തിക്കരയാർ

കനത്തമഴയിൽ കരകവിഞ്ഞൊഴുകുന്ന കൊല്ലം ഇത്തിക്കരയാർ .ഇത്തിക്കര പാലത്തിൽ നിന്നുള്ള ദൃശ്യം