28 April 2024, Sunday

പി രാഘവന് യാത്രാമൊഴി

Janayugom Webdesk
July 5, 2022 9:20 pm

സിപിഐ(എം) ന്റെ തലമുതിർന്ന നേതാവും മുൻ നിയമസഭ സാമാജികനും എൽഡിഎഫ് ജില്ലാ കൺവീനറും പ്രമുഖ സഹകാരിയുമായിരുന്ന പിരാഘവന് ജില്ലയുടെ യാത്രാമൊഴി. ദീർഘകാലം അസുഖബാധിതനായി വിശ്രമത്തിലായിരുന്നു. മരണ വിവരം അറിഞ്ഞതു മുതൽ ജില്ലയുടെയും സംസ്ഥാനത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്ന് മുന്നാട്ടെ വീട്ടിലേക്ക് നേതാക്കളുടെയും പ്രവർത്തകരുടെ പ്രവാഹമായിരുന്നു. വൈകുന്നേരത്തോടെ വീട്ടു വളപ്പിൽ സംസ്കരിച്ചു. സംസ്കാര ചടങ്ങളുകൾ രാഷ്ട്രീയ‑സാമൂഹിക‑സാംസ്കാരിക മേഖലകളിലെ നിരവധി ആളുകൾ സംബന്ധിച്ചു. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, എം വി ജയരാജൻ, ടി വി രാജേഷ്, പി ജയരാജൻ, എം വി ബാലകൃഷ്ണൻ മാസ്റ്റർ, കെ പി സതീഷ് ചന്ദ്രൻ, പി കരുണാകരൻ, അഡ്വ. സി എച്ച് കുഞ്ഞമ്പുഎംഎൽഎ, എം രാജഗോപാലൻ എംഎൽഎ, വി വി രമേശൻ, സാബു എബ്രഹാം, കെ ആർ ജയാനന്ദ, പി ജനാർദ്ധനൻ, എം സുമതി, കെ കുഞ്ഞിരാമൻ മുൻ എംഎൽഎ, സിപിഐ നേതാക്കളായ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, ടി കൃഷ്ണൻ, ബങ്കളം കുഞ്ഞികൃഷ്ണൻ, വി രാജൻ, സി പി ബാബു, എം കുമാരൻ മുൻ എംഎൽഎ, പി ഗോപാലൻ മാസ്റ്റർ, കെ കുഞ്ഞിരാമന ബിജു ഉണ്ണിത്താൻ, കോൺഗ്രസ് നേതാക്കളായ പി കെ ഫൈസൽ, കെ പി കുഞ്ഞിക്കണ്ണൻ, കെ നീലകണ്ഠൻ, എൻ എ നെല്ലിക്കുന്ന് എം എൽഎ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. സി പി ഐ ജില്ലാ കൗൺസിലിന് വേണ്ടിജില്ലാ അസി.സെക്രട്ടറി വി രാജനും എഐടിയുസിക്ക് വേണ്ടി ജില്ലാ പ്രസിഡന്റ് ടികൃഷ്ണനും മണ്ഡലം കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി കെ കുഞ്ഞിരാമനും ബേഡകം ലോക്കൽ കമ്മറ്റിക്ക് വേണ്ടി ബാലകൃഷ്ണൻകൊല്ലംപണയും റീത്ത് സമർപ്പിച്ചു. മുതിർന്ന സി പി ഐ നേതാവ് പി എ നായർ, പി രാഘവന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.